ചിപ്പി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് . തലസ്ഥനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. ബിഗ് സ്‌ക്രീനില്‍ നിന്നും ഇടവേള എടുത്ത് ഇപ്പോള്‍ മിനിസ്‌ക്രീനില്‍ തിളങ്ങുകയാണ് താരം. സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ ദേവി എന്ന കേന്ദ്രകഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്താണ് പരമ്പര നിര്‍മ്മിക്കുന്നത്. ചിപ്പിയും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് ചിപ്പി തുറന്ന് പറഞ്ഞിരുന്നു.
അഭിമുഖത്തില്‍ ചിപ്പി പറഞ്ഞതിങ്ങനെ, ‘രഞ്ജിത്തിനൊപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അത് കല്യാണസൗഗന്ധികം എന്ന സിനിമയാണ്. പിന്നെ ഒരു ഗള്‍ഫ് ഷോ യ്ക്ക് ഒരുമിച്ച് പോയിട്ടുണ്ട്. കൂടുതലായും ഞങ്ങള്‍ ഫോണിലൂടെയാണ് സംസാരിച്ചത്. അന്ന് സെല്‍ഫോണ്‍ ഇറങ്ങിയ സമയാണ്. കോള്‍ വിളിക്കാനൊക്കെ വലിയ ചാര്‍ജ് ആവുമായിരുന്നു. ഞങ്ങളുടേത് കുറച്ച് കോസ്റ്റ്ലി പ്രേമമായിരുന്നു. അന്ന് ഇന്‍കമിങ് കോളിനും പൈസ ഉണ്ട്. സെല്‍ഫോണില്‍ തൊട്ടാല്‍ പൈസ പോവുമെന്ന പോലത്തെ അവസ്ഥയാണ്. ഞങ്ങള്‍ പരിചയപ്പെട്ടു, ഇഷ്ടത്തിലായി, വിവാഹം കഴിച്ചു അങ്ങനെ പറയാം. ഒരുപാട് നാളത്തെ പരിചയം ഉണ്ടായിരുന്നു. കല്യാണസൗഗന്ധികം സിനിമയുടെ ലൊക്കേഷനില്‍ നിന്ന് 1996 ലോ മറ്റോ ആണ് പരിചയപ്പെടുന്നത്. വിവാഹം 2001 ലും. തുടക്കത്തില്‍ എന്റെ വീട്ടില്‍ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ നിന്നുള്ള പരിചയമുള്ള ആളാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല.
അങ്ങനെയുള്ള ഒരാളെ കൊണ്ട് എങ്ങനെ കല്യാണം കഴിപ്പിക്കും. ഇപ്പോഴാണ് അതൊക്കെ മനസിലാവുന്നത്. ഞങ്ങള്‍ ചാടിക്കേറി കല്യാണം കഴിക്കുമെന്ന് വീട്ടിലാരും കരുതിയില്ല. വീട്ടില്‍ ചെറിയൊരു പ്രശ്നമാവുമെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ പോയി കല്യാണം കഴിച്ചു. പിന്നെ കുഴപ്പമൊന്നും ഉണ്ടായില്ല. കല്യാണം കഴിഞ്ഞിറങ്ങിയപ്പോള്‍ തന്നെ വീട്ടുകാര്‍ വിളിച്ചു. അങ്ങോട്ട് പോയെന്ന് ചിപ്പി പറയുന്നു. എടുത്ത് ചാടിയ തീരുമാനം ആണെങ്കിലും അതൊരു തെറ്റായില്ല. കല്യാണം കഴിഞ്ഞ സമയത്ത് ചില സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നു. അത് പോയി ചെയ്ത് കൊടുത്തു. പിന്നീട് പുതിയ കമ്മിറ്റ്‌മെന്റുകളൊന്നും എടുത്തില്ല. സിനിമയില്‍ നിന്ന് മാറി നില്‍ക്കാമെന്നുള്ളത് എന്റെ തീരുമാനം ആയിരുന്നു. രഞ്ജിയ്ക്ക് ഇപ്പോഴും അതൊരു പ്രശ്നല്ല. സീരിയലുകള്‍ ചെയ്യുന്നുണ്ട്. അതെന്റെ കംഫര്‍ട്ട് കൂടി നോക്കിയിട്ടാണ്.