എന്തിനാണ് വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്! ചേര എന്ന ചിത്രത്തിനും കുഞ്ചാക്കോ ബോബനും എതിരെ വൻ പ്രധിഷേധം ഉയരുന്നു!

ലിജിന്‍ ജോസിന്റെ സംവിധാനത്തിൽ
റോഷന്‍ മാത്യുവും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ചേര. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ഈ ചിത്രവും. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെയാണ് ചിലര്‍ രംഗത്ത് എത്തിയത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച നടൻ കുഞ്ചാക്കോ ബോബന് എതിരെയും അധിക്ഷേപം ശക്തമാണ്.

‘കുഞ്ചാക്കോ ബോബന്റെയും പിന്തുണ സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്? തരംതാണ് അന്നം കഴിക്കണോ, തമ്പുരാന്‍ പൊറുക്കട്ടേന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ഒരാളുടെ കമന്റ്. മിസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങളായി അച്ഛന്മാരെയും കൂദശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ്. കള്ളകടത്തും മലദ്വാരം വഴിയും വരുന്ന കോടികള്‍ മേടിച്ചു നക്കുമ്പോള്‍ നീയൊക്കെ ഒന്നോര്‍ത്തോളൂ, നാളെ നിന്റെ ഒക്കെ അണ്ണാക്കില്‍ വെച്ച് പൊട്ടിക്കാന്‍ സാധനം ആയിട്ട് താലിബാന്‍ മോഡല്‍ വരും’ എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.


‘അല്ല ചാക്കോച്ചന്‍,, നിങ്ങള്‍ സിനിമാക്കാര്‍ക്ക് മര്യാദ എന്നൊരു സാധനം ഇല്ലാതയോ അതോ അഹങ്കാരം കൂടിയത് കൊണ്ടാണോ.? ആദ്യം ഒരു പേര് ആരുന്നു.. അത് ഒരു പേര് മാത്രം അല്ലേ എന്നോര്‍ത്തു സമാധാനിച്ചു. അതിന്റെ പ്രശനങ്ങള്‍ കഴിയുന്നതിനു മുന്നേ അടുത്തത്. ഇങ്ങനെ കുറെ ആള്‍ക്കാരുടെ വിശ്വാസതെ അപമാനിച്ചിട്ട് അവരുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടാലെ നിങ്ങള്‍ക്കൊക്കെ ഉറക്കം വരു എന്നായോ ഇപ്പൊ. അതോ അവരൊക്കെ പരസ്പരം ഈ പേര് പറഞ്ഞു തമ്മില്‍ തല്ലി ചാവന്‍ നോക്കി ഇരിക്കുവാണോ?’ എaന്നും ചിലര്‍ ചോദിക്കുന്നു.

 

Related posts