എന്നെ പറ്റിയോ എന്റെ ഭാര്യയെ പറ്റിയോ ഞങ്ങളുടെ പ്രായത്തെ പറ്റിയോ എന്ത് കമന്റ് ചെയ്താലും എങ്ങനെയാണ് അത് എന്നെ ബാധിക്കുക! മനസ്സ് തുറന്ന് ചെമ്പൻ വിനോദ്!

ചെമ്പൻ വിനോദ് ജോസ് മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ്. അദ്ദേഹം നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ്. അഭിനയത്തിന് പുറമെ നിർമ്മാതാവായും തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പൻ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്.പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും എല്ലാം തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

Actor Chemban Vinod Jose Ties the Knot with Mariam Thomas, See Pic

ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തിന് ശേഷം കേൾക്കേണ്ടി വന്ന വിമർശനങ്ങൾക്കുള്ള മറുപടി ചെമ്പൻ വിനോദ് തന്നെ പറയുകയാണ്. വാക്കുകൾ, എന്റെ രണ്ടാം വിവാഹ വാർത്ത കേൾക്കുമ്പോൾ അങ്ങനെ ചിലർക്ക് സുഖം കിട്ടുന്നുണ്ടെങ്കിൽ നല്ല കാര്യമാണല്ലോ. അത് എന്ത് തന്നെ ആയിക്കൊള്ളട്ടെ നമ്മളെ കൊണ്ട് കുറച്ച് ആളുകൾക്ക് ഒരു സുഖം കിട്ടും. നമ്മൾ എടുക്കുന്ന സിനിമയുടെ ഉദ്ദേശവും അതു തന്നെ ആണല്ലോ. കുറച്ച് ആളുകളെ സന്തോഷിപ്പിക്കുന്നു. ഇവർക്ക് വേറെ സന്തോഷം, സിനിമ കാണുന്നവർക്ക് വേറെ സന്തോഷം. അതിൽ ഒരു പ്രയാസവുമില്ല. ഇതെന്നെ പേഴ്‌സണലായി ബാധിക്കുന്ന കാര്യങ്ങളല്ല.

Age doesn't matter in love, says Chemban Vinod Jose post wedding with  Mariyam

എന്നെ പറ്റിയോ എന്റെ ഭാര്യയെ പറ്റിയോ ഞങ്ങളുടെ പ്രായത്തെ പറ്റിയോ എന്ത് കമന്റ് ചെയ്താലും എങ്ങനെയാണ് അത് എന്നെ ബാധിക്കുക. ഞാനും മറിയവും ആയിട്ടുള്ള ബന്ധത്തെയും അത് ബാധിക്കുന്നില്ല. ഞാനും സമൂഹവും ആയിട്ടുള്ള ബന്ധത്തെയും ബാധിക്കുന്നില്ല. പേഴ്‌സണൽ ആയിട്ട് പോലും ബാധിക്കുന്നില്ല. അത്തരം പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല ചിലർ എനിക്ക് വിഷമത്തോടെ അയച്ചു തരാറുണ്ട്. അവർ എനിക്ക് അത് അയച്ചു തരുന്നത് അവരുടെ വിഷമം എന്നെ അറിയിക്കാൻ ആണോ എന്നും നമുക്ക് അറിയില്ല. നമ്മൾ ഇതൊക്കെ ആലോചിക്കാൻ പോയാൽ നമ്മുടെ ലൈഫ് എവിടെയും എത്തില്ല. എനിക്ക് ആലോചിക്കാൻ വേറെ കുറേ കാര്യങ്ങളുണ്ട്

Related posts