മഞ്ജു വാര്യരും സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ചതുർമുഖം. ചിത്രം വളരെ നല്ല പ്രതികരണങ്ങൾ ലഭിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. ഇപ്പോൾ ചതുർമുഖത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡ്യൂപ്പിനെ ഉപയോഗിക്കാതെ അതിസാഹസികമായ രംഗങ്ങളിൽ മഞ്ജു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. മേക്കിങ് വീഡിയോയിൽ റോപ്പ് ശരീരത്തിൽ കെട്ടി വായുവിലൂടെ ഉയർന്നുപൊങ്ങുന്ന മഞ്ജുവിനെയാണ് നമുക്ക് കാണാൻ സാധിക്കുക.
ചിത്രം സീ 5 പ്ലാറ്റ്‌ഫോമിൽ ജൂലൈ ഒൻപതിനാണ് ഒടിടി റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവർ ചേർന്നാണ്. ചിത്രം ഏപ്രില്‍ എട്ടിന് തിയറ്ററുകളിൽ റിലീസിന് എത്തിയിരുന്നു. നിരൂപണപ്രശംസയും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. കോവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിർത്തിവെച്ചത്.