തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ചാര്‍മി എന്ന ചാർമി കൗർ. 2002 ല്‍ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുങ്കു സിനിമയിലൂടെയാണ് ചാർമി തന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് താരം മുജെ ദോസ്തി കരോഗി എന്ന ഹിന്ദി ചിത്രത്തിലും, കാതല്‍ അഴിവതില്ലൈ എന്നീ തമിഴ് സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിരിച്ചു. വിനയന്‍ സംവിധാനം ചെയ്ത കാട്ടു ചെമ്പകത്തിലൂടെ ആയിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം.
താരങ്ങളുടെ പേരിൽ ഗോസിപ്പുകൾ ഉണ്ടാകുന്നത് ഇന്ന് സർവ സാധാരണമാണ്. ചാര്‍മിയുടെ വിവാഹത്തെക്കുറിച്ച് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ ചാർമിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മാതാവാണ് വരനെന്നുമുള്ള താരത്തിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ചാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് നടിയുടെ പ്രതികരണം. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്നുമാണ് താരം ഇപ്പോള്‍ പറയുന്നത്.
ചാര്‍മി അഭിനയിച്ചിട്ടുള്ളതിൽ അധികവും തെലുങ്കു ചിത്രങ്ങളായിരുന്നു. മലയാളത്തില്‍ മൂന്നു സിനിമകളില്‍ മാത്രമാണ് ചാര്‍മി നിലവില്‍ അഭിനയിച്ചിട്ടുള്ളത്. ദിലീപ് നായക വേഷത്തില്‍ എത്തിയ ആഗതന്‍ എന്ന ചിത്രത്തിലൂടെയാണ് കാട്ടുചെമ്പകത്തിനു ശേഷം ചാര്‍മി മലയാള സിനിമയിലേയ്ക്ക് തിരികെ വരുന്നത്. തുടര്‍ന്ന് മമ്മൂട്ടി നായകനായി എത്തുന്ന താപ്പാന എന്ന ചിത്രത്തിലും തരാം നായികയായി എത്തിയിരുന്നു. പത്ത് എൻട്രതുക്കുള്ളെ എന്ന വിക്രം ചിത്രത്തിലാണ് താരം അവസാനം അഭിനയിച്ചത്. ഇപ്പോൾ താരം പ്രൊഡ്യൂസർ ആയും എത്തുന്നുണ്ട്. നിരവധി ചിത്രങ്ങൾ താരം ഇതിനോടകം തന്നെ പ്രൊഡ്യൂസ് ചെയ്തു കഴിഞ്ഞു. വിജയ് ദേവർകൊണ്ട പ്രധാന കഥാപാത്രമായി എത്തുന്ന ലിഗർ എന്ന ചിത്രമാണ് താരം അടുത്തതായി പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം.