ഒരുപാട് കാലമായി വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നു തോന്നിയിരുന്ന ഒരു മേഖലയായിരുന്നു മാനസികാരോഗ്യം.സമൂഹത്തിന്‍റെ വികസനത്തിന് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്.എന്നാൽ ശാരീരിക ആരോഗ്യത്തിനു നമ്മൾ കൊടുക്കുന്ന പ്രാധാന്യം പലപ്പോഴും നമ്മൾ മനസികാരോഗ്യത്തിന്‍റെ കാര്യത്തിൽ കാണിക്കാറില്ല.
പലര്‍ക്കുമുള്ള പ്രശ്‌നമാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷങ്ങള്‍. ഇത് മിക്കവരെയും പല വലിയ ജീവിത പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നു. കുടുംബബന്ധങ്ങള്‍ വരെ ശിഥിലമാകുവാന്‍ ഇത് കാരണമാകുന്നു.ജീവിതത്തില്‍ മനഃശാന്തിയും സുഖവും സന്തോഷവും ലഭിക്കുവാനും ആത്മീയവഴിയില്‍ മാര്‍ഗങ്ങളുണ്ട്.
ശ്രീകൃഷ്ണഭഗവാനെ സ്മരിക്കുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. പഞ്ചോപചാര പൂജ അഥവാ ഗന്ധം, പുഷ്പം, ദീപം, ധൂപം, നൈവേദ്യം എന്നിവയര്‍പ്പിച്ച് പൂജചെയ്യുന്നതോടൊപ്പം ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനവും ഫലപ്രദമായി കാണുന്നു.
പഞ്ചോപചാര പൂജയ്ക്ക് ശേഷം കുശപുല്ല് വിരിച്ച തറയില്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഈ മന്ത്രം ജപിക്കണം.
‘ഓം കൃഷ്ണായ
വാസുദേവായ
ഹരയേ പരമാത്മനേ,
പ്രണത ക്ലേശനാശായ
ഗോവിന്ദായാ നമോ നമഃ’.
ഇത് ദിവസവും 108 തവണ ചൊല്ലുന്നതാണ് ഉത്തമം. എണ്ണം പിടിക്കുവാനായി വിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിമാല ഉപയോഗിക്കാവുന്നതാണ്.