ആ സന്തോഷം ആദ്യമായി ആരാധകാരുമായി പങ്കുവച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട സുജാതയും ടോഷും!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തില്‍ എത്തിച്ചത് എന്ന് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചന്ദ്രയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ആണ് ഇപ്പോൾ ടോഷ് പങ്കുവച്ചിരിയ്ക്കുന്നത്. ചന്ദ്രക്ക് ചെറുതായി വയറൊക്കെ വന്നു തുടങ്ങി എന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. നിരവദിപ്പേരാണ് ഇരുവർക്കും കമന്റുമെയാത്തുന്നത്. സൂപ്പർ ജോഡി, ലവ് ബേർഡ്‌സ് എന്നിങ്ങനെയാണ് കമന്റുകൾ.

വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോഴാണ് ഇരുവരും കുഞ്ഞതിഥിയെത്തുന്ന കാര്യം ആരാധകരെ അറിയിച്ചത്. തങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നും ചന്ദ്ര ​ഗർ‌ഭിണിയാണെന്നുമാണ് ടോഷും ചന്ദ്രയും സോഷ്യൽ മീഡിയ വഴി അറിയിച്ചത്. എല്ലാ കാര്യങ്ങളും തങ്ങളുടെ നന്മ ആ​ഗ്രഹിക്കുന്ന പ്രേക്ഷകരോട് ആദ്യം പറയണമെന്ന് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്നും ടോഷും ചന്ദ്രയും പറ‌യുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.
അതേ സ്വകാര്യ റിസോർട്ടിൽ വെച്ച് തന്നെയാണ് ഇരുവരും പുതിയ അതിഥി വരാൻ പോകുന്ന സന്തോഷം അറിയിച്ചുള്ള വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതും.

Related posts