ഞാൻ മാത്രമാണ് ഇവിടേക്ക് വന്നത്. ബാക്കിയെല്ലാവരും മോന്റെ കൂടെയാണ്! ചന്ദ്ര പറഞ്ഞത് കേട്ടോ!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. കഴിഞ്ഞ കുറച്ചു മാസങ്ങളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു ചന്ദ്ര. പൂർണമായും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി സമയം ചെലവഴിക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോഴിതാ ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം. അതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ചന്ദ്ര ഇപ്പോൾ. തന്റെ വ്‌ളോഗിലൂടെയാണ് പരമ്പരയുടെ വിശേഷങ്ങൾ പങ്കുവച്ചത്. വാനമ്പാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സായ്കിരണും പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.

തെലുങ്ക് പ്രൊജക്റ്റാണ്. വിശാഖപട്ടണത്തിനടുത്ത് വെച്ചാണ് ചിത്രീകരണം. ഔട്ട്‌ഡോർ ഷൂട്ടിനായാണ് ഇവിടെ വന്നിരിക്കുന്നത്. അടുത്ത ഷെഡ്യൂൾ മുതൽ ഹൈദരാബാദിലായിരിക്കും ഷൂട്ട്. ഏഴെട്ട് വർഷം കഴിഞ്ഞാണ് ഞാൻ വീണ്ടും തെലുങ്ക് ഡയലോഗ് പറയുന്നത്. ഇങ്ങനെയൊരു ഓഫർ വന്നപ്പോൾ പലപ്രാവശ്യം ആലോചിച്ച ശേഷമാണ് ചെയ്യാമെന്ന് ഏറ്റത്. എങ്ങനെയെങ്കിലും തുടങ്ങണമല്ലോ. മോന്റെ കാര്യങ്ങളും നോക്കണമല്ലോ. ഇതുവരെ അവന് കുഴപ്പമൊന്നുമില്ല’, ചന്ദ്ര പറഞ്ഞു തുടങ്ങി. പതിയെ പതിയെ അവനെ കംഫർട്ടാക്കി. ബ്രേക്കായതിനാൽ ടോഷേട്ടൻ അവിടെയുണ്ട്. അപ്പയും അമ്മയുമെല്ലാം അവനൊപ്പമുണ്ട്. ഞാൻ മാത്രമാണ് ഇവിടേക്ക് വന്നത്. ബാക്കിയെല്ലാവരും മോന്റെ കൂടെയാണ്. ക്യാരക്ടറും ഷൂട്ടിന്റെ വിശേഷങ്ങളുമെല്ലാം ഞാൻ വ്‌ളോഗിലൂടെ പങ്കിടുന്നതായിരിക്കും. തന്നെയുള്ള യാത്രയും, പുതിയ താരങ്ങളുമെല്ലാം എങ്ങനെയുണ്ടെന്ന് ഞാൻ അറിയിക്കാം. താമസിക്കുന്ന റിസോർട്ടിൽ തന്നെയാണ് കൂടുതൽ രംഗങ്ങളും ചിത്രീകരിക്കുന്നത്. കുറച്ച് രംഗങ്ങൾ പുറത്തുപോയും എടുക്കുന്നുണ്ട്.

വലിയ തണുപ്പൊന്നുമില്ലാത്തതിനാൽ നല്ല രസമാണ്’, ചന്ദ്ര പറഞ്ഞു. കൂടെ അഭിനയിക്കാൻ പോകുന്ന മലയാളികൾക്ക് പ്രിയങ്കരനായ ആൾ ആരാണെന്ന് പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സായ് കിരണിനെ ചന്ദ്ര പരിചയപ്പെടുത്തിയത്. ഇപ്പോൾ അദ്ദേഹത്തിന് മലയാളം നന്നായി അറിയാമെന്നും ചന്ദ്ര പറഞ്ഞു. വാനമ്പാടി കഴിഞ്ഞതിൽ പിന്നെ താൻ ഒരു കൺവേർട്ടഡ് മലയാളി ആണെന്നാണ് സായ് കിരൺ പറഞ്ഞത്. സായും ഞാനും കൂടിയാണ് ഈ പ്രൊജക്റ്റിൽ വർക്ക് ചെയ്യുന്നത്. ഒരേ പ്രൊഡക്ഷനിൽ ഞങ്ങൾ നേരത്തെ വർക്ക് ചെയ്തിട്ടുണ്ടെന്നും ചന്ദ്ര പറഞ്ഞു. ഇതാദ്യമായാണ് ഞങ്ങൾ പെയറായി അഭിനയിക്കുന്നതെന്ന് സായ് വ്യക്തമാക്കി. വിശേഷങ്ങൾക്കിടെ സായ് ഒരു മലയാളം പാട്ടും പാടുകയുണ്ടായി. എല്ലാവരും ഇവിടെ തെലുങ്ക് പറയുമ്പോൾ സായ്തനിക്ക് വലിയൊരു ആശ്വാസമാണ്. ഞങ്ങൾ മലയാളമാണ് സംസാരിക്കാറുള്ളത്. ഇപ്പോൾ ദേ മലയാളം പാട്ടും പാടിത്തന്നു. അതൊരു വലിയ സന്തോഷമായെന്നും ചന്ദ്ര വീഡിയോയിൽ പറഞ്ഞു. നിരവധി പേർ ചന്ദ്രയ്ക്കും സായ്ക്കും അവരുടെ പുതിയ പരമ്പരയ്ക്കും ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്.

Related posts