അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തില്‍ എത്തിച്ചത് എന്ന് പറയുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. ഇപ്പോള്‍ തങ്ങള്‍ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും അന്ന് എന്താണ് സംസാരിച്ചത് എന്നും പറയുകയാണ് ടോഷും ചന്ദ്രയും. ഒരു മാധ്യമത്തിന് നല്‍കിയ അഭിനയത്തിലാണ് ഇരുവരും മനസ് തുറന്നത്.
ഒരു കായലിന്റെ സൈഡില്‍ നിന്നുമാണ് അന്ന് ഷൂട്ടിങ് നടക്കുന്നത്. അവിടെ വെച്ച് ഞങ്ങളൊന്നിച്ച് സെല്‍ഫി ചിത്രങ്ങള്‍ എടുത്തിരുന്നു. ടോഷേട്ടന്റെ സീനുകള്‍ അപ്പോഴാണ് വന്ന് തുടങ്ങുന്നത്. സ്വന്തം സുജാതയില്‍ ഇനി മുതല്‍ താനും വര്‍ക്ക് ചെയ്യുകയാണെന്ന് ഫേസ്ബുക്കിലിടാന്‍ ഒരു ഫോട്ടോ എടുക്കാമെന്ന് ടോഷേട്ടന്‍ പറഞ്ഞു. അങ്ങനെ ഫോട്ടോസ് എടുത്തു. അത് എന്റെ ഫോണില്‍ നിന്നും അയച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് നമ്പര്‍ വാങ്ങിയത് എന്ന് ചന്ദ്ര പറയുന്നു. അപ്പോള്‍ ഫോട്ടോ എടുക്കാനെന്ന വ്യാജേന ഫോണ്‍ നമ്പര്‍ വാങ്ങിയതല്ലേ എന്ന് അവതാരക ചോദിച്ചപ്പോള്‍ നീയിങ്ങനെ മെഗാസീരിയലിലെ ട്വിസ്റ്റ് പോലെ വളച്ചൊടിക്കേണ്ടതില്ലെന്ന് ചന്ദ്ര സൂചിപ്പിച്ചു. മനസില്‍ ലഡു പൊട്ടിയില്ലേ എന്ന ചോദ്യത്തിന് തമാശരൂപേണ ടോഷ് പറയുന്നു. അങ്ങനെ ഫോട്ടോ അയച്ച് കൊടുത്തെങ്കിലും പിന്നീട് കോണ്‍ടാക്ട് ഒന്നുമില്ലായിരുന്നു.
ടോഷേട്ടനുമായി ആദ്യമായി സംസാരിച്ചത് സ്വന്തം സുജാതയുടെ നൂറാമത്തെ ദിവസം സെലിബ്രേറ്റ് ചെയ്തപ്പോഴാണ്. അന്ന് ഞങ്ങള്‍ രണ്ട് പേരോടും പാട്ട് പാടാന്‍ പറഞ്ഞിരുന്നു. എന്ത് പാട്ട് പാടണമെന്നുള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായി. അന്ന് പാട്ട് സെല്ക്ട് ചെയ്യുന്നതിനെ പറ്റി അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചപ്പോള്‍ ഞങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ച് പറഞ്ഞു. ആദ്യ ദിവസം തന്നെ ഒരുമിച്ച് പാടിയപ്പോള്‍ എല്ലാവരും നന്നായെന്ന് പറഞ്ഞു. പിന്നാലെ ട്രോളുകളൊക്കെ അവിടെ ഉണ്ടായി. ഒരു കാര്യവുമില്ലാതെ ലൊക്കേഷനില്‍ ട്രോളുകള്‍ വന്നിരുന്നു. ഞാനവിടെ പുതിയതായത് കൊണ്ട് എനിക്ക് ട്രോള് കിട്ടിയില്ല. പക്ഷേ ചന്ദ്രയെ പലരും കളിയാക്കി എന്ന് ടോഷ് പറയുന്നു. ടോഷേട്ടന്റെ പ്രത്യേകത എല്ലാവരുമായി പെട്ടെന്ന് കമ്പിനിയാവുമെന്നതാണ്. പക്ഷേ എനിക്ക് അതിന് കുറച്ച് സമയം കൂടുതലെടുക്കും. എല്ലാവരോടും കൂട്ട് കൂടി നില്‍ക്കുമെങ്കിലും ഫ്രീയായി സംസാരിക്കണമെങ്കില്‍ സമയമെടുക്കും. പക്ഷേ ആളിങ്ങിനെ ആയത് കൊണ്ട് ആ ഓളത്തിന് നമ്മളും സംസാരിച്ച് തുടങ്ങിയെന്നും ചന്ദ്ര പറയുന്നു.