അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തില്‍ എത്തിച്ചത് എന്ന് പറയുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം സീരിയലേക്ക് ഇരുവരും തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് താര ദമ്പതികള്‍.
വിവാഹത്തിന് ശേഷം ടോഷ് യൂട്യൂബ് ചാനലില്‍ സജീവമായി. താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഹണിമൂണ്‍ ആഘോഷത്തിന്റെ വീഡിയോ അടക്കം താരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആലപ്പുഴയാണ് ടോഷും ചന്ദ്രയും തങ്ങളുടെ ഹണിമൂണിനായി തിരഞ്ഞെടുത്തത്. ഹൗസ് ബോട്ടിംഗും പാടത്തു കൂടിയും വരമ്പില്‍ കൂടിയുമുള്ള യാത്രയൊക്കെ വീഡിയോയിലുണ്ട്. പാടത്തിന്റെ നടുവിലെത്തിയതോടെ നിന്നെ എടുത്ത് പൊക്കട്ടേ എന്ന് പറഞ്ഞ് ടോഷ് ചന്ദ്രയെ കൈയ്യില്‍ പൊക്കി എടുത്തിരുന്നു. ഇവിടുന്ന് വീഴുകയാണെങ്കില്‍ കാണാന്‍ നല്ല രസമായിരിക്കുമെന്ന് പറഞ്ഞാണ് താരം ചന്ദ്രയെ കൈയ്യില്‍ എടുക്കുന്നത്. ശേഷം ഇരുവരും വഞ്ചി തുഴഞ്ഞും കായയിലൂടെയുള്ള യാത്ര ആസ്വദിക്കുന്നുണ്ട്. ഇടയ്ക്ക് ടോഷിന്റെ പാട്ടുകളുമുണ്ട്.
രണ്ട് പേരും കുഞ്ഞു കുട്ടികളെ പോലെയുണ്ട്. കേരളത്തിന്റെ ഭംഗി അതുപോലെ ഒപ്പിയെടുക്കാന്‍ ഈ വീഡിയോയിലൂടെ സാധിച്ചുവെന്നാണ് ഒരു ആരാധിക പറയുന്നത്. എന്ത് ഭംഗി ആണ് നമ്മുടെ കേരളം. പച്ചപ്പ് നിറഞ്ഞ പാടം. കായല്‍, തോണി, ഭക്ഷണം, ആഹാ.. എല്ലാം കൊണ്ടും മനസ് നിറഞ്ഞ കാഴ്ചകള്‍. ആ നായകുട്ടനും ഒത്തിരി ഇഷ്ടമായി. ഈ സ്നേഹം എന്നും ഇതുപോലെ നില്‍ക്കട്ടെ. എന്നും ആരാധകര്‍ പറയുന്നു.