അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്.
ഇപ്പോളിതാ താൻ എങ്ങിനെയാണ് പ്രസവാനന്തരം ഉള്ള അവസ്ഥയിൽ നിന്ന് തിരിച്ചുവരുന്നത് എന്ന് പറഞ്ഞുകൊണ്ട് എത്തിയിരിയ്ക്കുകയാണ് ചന്ദ്ര. പോസ്റ്റ്പാർട്ടം എന്നത് ഏതൊരു സ്ത്രീയ്ക്കും വെല്ലുവിളി നിറഞ്ഞ ഘട്ടം തന്നെയാണ്. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയും സ്‌നേഹവും ലഭിച്ചാൽ മാത്രമേ ആ അവസ്ഥയെ തരണം ചെയ്യാനായി സാധിയ്ക്കുകയുള്ളൂ. തനിയ്ക്ക് എന്തിനും കൂടെ തന്നെ ടോഷ് ഏട്ടനും കുടുംബവും ഉണ്ട് എന്നാണ് ചന്ദ്ര പറയുന്നത്.
പ്രസവാനന്തര വിഷാദമാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്ന് പറയുന്നത് . ഇത് സ്വഭാവത്തിലോ മാനസികാവസ്ഥയിലോ ഉള്ള വൈകല്യമല്ല. മിക്കപ്പോഴും ഇത് പ്രസവത്തിന്റെ ഒരു സങ്കീർണത മാത്രമാണ്. പ്രസവം കഴിഞ്ഞ സ്ത്രീകളുടെ സ്വഭാവ രീതികളിൽ അസ്വാഭാവികത കാണുന്നുവെങ്കിൽ ചുറ്റുമുള്ളവർ അത് മനസിലാക്കുകയും അതിനെ ബുദ്ധിപരമായി കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. മമ്മയുടെ മുഖത്തെ പോസ്റ്റ്പാർട്ടം റിക്കവറി മോഡ്, പവേർഡ് ബൈ ഡാഡ, നമ്മുടെ പാരന്റ്‌സും കുടുംബവും’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ചന്ദ്ര കുറിച്ചിരിയ്ക്കുന്നത്. ബ്ലെസ്സ്ഡ്, ന്യൂ മോം, പോസ്റ്റ്പാർട്ടം, ബേബി ബോയ്, സ്‌ട്രോങ് ആസ് എവർ എന്നിങ്ങനെയാണ് പോസ്റ്റിന് ഹാഷ് ടാഗ് നൽകിയിരിയ്ക്കുന്നത്.