അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും.
അതേസമയം വയറും വെച്ച് ഒമ്പതര മാസത്തിലും സ്വന്തം സുജാത സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത് എല്ലാവരേയും അമ്പരപ്പിച്ചു. ഫൈറ്റ് സീനും ഹെവി റിസ്ക്കുള്ള സീനുകളും വയറും വെച്ച് ചന്ദ്ര ലക്ഷ്മൺ പൂർത്തിയാക്കി. ഇപ്പോഴിത പ്രസവിക്കാനായി മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ പോകുന്ന ചന്ദ്രയ്ക്ക് ഭർത്താവ് ടോഷും സീരിയൽ അണിയറപ്രവർത്തകരും ചേർന്ന് ബേബി ഷവറും യാത്രയയപ്പും നൽകിയിരിക്കുകയാണ്.ചന്ദ്രയ്ക്ക് സൂചനകളൊന്നും നൽകാതെ വളരെ രഹസ്യമായി പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും ചേർന്നായിരുന്നു. പ്രിയപ്പെട്ടവരുടെ സർപ്രൈസിൽ ചന്ദ്രയും ഞെട്ടി. രണ്ട് വർഷമായി സ്വന്തം സുജാതയുടെ ഭാഗമാണ് ചന്ദ്ര ലക്ഷ്മൺ.
ചന്ദ്ര മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ സമയമായതിനാൽ സീരിയലിന് തടസം വരാത്ത രീതിയിൽ ചന്ദ്രയുടെ സീനുകളും എപ്പിസോഡുകളും നേരത്തെ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട് സ്വന്തം സുജാത അണിയറപ്രവർത്തകർ. ഭാര്യ ചന്ദ്രയ്ക്ക് നൽകിയ സർപ്രൈസിന്റെ സന്തോഷം ടോഷ് ക്രിസ്റ്റി തന്റെ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചത്.