മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത് കഴിഞ്ഞ കൊല്ലമായിരുന്നു. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും.
വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോൾ ഇരുവരും പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നും ചന്ദ്ര ഗർഭിണിയാണെന്നുമാണ് ടോഷും ചന്ദ്രയും സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
എല്ലാ കാര്യങ്ങളും തങ്ങളുടെ നന്മ ആഗ്രഹിക്കുന്ന പ്രേക്ഷകരോട് ആദ്യം പറയണമെന്ന് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നതെന്നും ടോഷും ചന്ദ്രയും പറയുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അതേ സ്വകാര്യ റിസോർട്ടിൽ വെച്ച് തന്നെയാണ് ഇരുവരും പുതിയ അതിഥി വരാൻ പോകുന്ന സന്തോഷം അറിയിച്ചുള്ള വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതും. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.