ചന്ദ്ര അയ്യർ അല്ലേ അപ്പോഴെങ്ങനെ മത്സ്യ മാംസാദികൾ കുക്ക് ചെയ്യുന്നോ! ചന്ദ്രയും ടോഷും പങ്കുവച്ച പോസ്റ്റിൽ വന്ന കമന്റ് കണ്ടോ!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തിൽ എത്തിച്ചത് എന്ന് പറയുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഷൂട്ടിങ് ഇല്ലാത്ത ഒരു ദിവസം അടുക്കളയിൽ പാചക പരീക്ഷണങ്ങൾ നടത്താൻ കിട്ടിയ അവസരത്തിൽ പുട്ടും മീൻകറിയും ഉണ്ടാക്കിയതിന്റെ വിശേഷങ്ങളാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പുട്ട് ചന്ദ്രയും മീൻ കറി ടോഷുമാണ് ഉണ്ടാക്കിയത്. ഇരുവരും ആസ്വദിച്ച്‌ ഭക്ഷണം പാകം ചെയ്യുന്ന വീഡിയോ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.


അതോടൊപ്പം ചില കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു. ചന്ദ്ര ചേർന്ന് മീൻ കറി വെച്ചു എന്നതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട ചില കമന്റുകളാണ് ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. ‘ചന്ദ്ര അയ്യർ അല്ലേ അപ്പോഴെങ്ങനെ മത്സ്യ മാംസാദികൾ കുക്ക് ചെയ്യുന്നു?, നടിയും കുടുംബവും നോൺ കഴിക്കുമോ?’, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഇരുവരും ഇതുവരെ കമന്റുകളോട് പ്രതികരിച്ചിട്ടില്ല.

Related posts