വിവാഹം കഴിക്കാൻ ഒരു പ്രായമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ! വൈറലായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സുജാതയുടെ വാക്കുകൾ!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തില്‍ എത്തിച്ചത് എന്ന് പറയുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ടോഷുമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹത്തിന് ശേഷമുളള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ചന്ദ്ര.

ഇപ്പോളിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരങ്ങൾ, വിവാഹം കഴിക്കാൻ ഒരു പ്രായമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ. നടക്കേണ്ട സമയത്ത് അത് നടക്കുമെന്നാണ് വിശ്വസിച്ചവരാണ് ഞങ്ങൾ. നല്ലൊരു സുഹൃത്തിനൊപ്പം ജീവിക്കുന്ന അനുഭവമാണ് ടോഷിനൊപ്പം കൂടിയപ്പോൾ അനുഭവപ്പെട്ടത്. വിവാഹാലോചന വന്ന സമയത്തും തിരക്ക് കൂട്ടേണ്ടെന്നായിരുന്നു ഞാൻ വീട്ടിൽ പറഞ്ഞിരുന്നതെന്ന് ടോഷ് പറയുന്നു.

പരമ്പരയുടെ നൂറാം എപ്പിസോഡിൽ പാട്ടുപാടാനായി ഞങ്ങളെ ക്ഷണിച്ചിരുന്നു. പാട്ട് പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കൂടുതൽ അടുത്തത്. ഒന്നിച്ച് ചേരേണ്ടവരാണ് ഞങ്ങളെന്ന് മനസിലാക്കിയത് അതോടെയായിരുന്നു. ഇഷ്ടങ്ങളിലെ സമാനത മനസിലാക്കിയത് അങ്ങനെയായിരുന്നു. അതേപോലെ എന്നെ ചന്ദു എന്നായിരുന്നു ടോഷ് വിളിച്ചത്. വീട്ടിലെ ചെല്ലപ്പേരായിരുന്നു അത് എന്നുമായിരുന്നു ചന്ദ്ര പറഞ്ഞത്.

Related posts