ദേശായീ കുടുംബം വീണ്ടും വരുന്നോ?ആരാധകരെ ആവേശത്തിലാക്കി ശാലു കുര്യന്റെ പോസ്റ്റ്.

മലയാളികളുടെ ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ പരമ്പര ആയിരുന്നു ചന്ദനമഴ. മെഗാ പരമ്പരകളിൽ ഒന്നാം സ്ഥാനം നേടിയ ഇതിലെ കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഒന്നായിരുന്നു. മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ആയിരുന്നു അമൃതയും വർഷയും പിന്നെ ഊർമിള ദേവിയും.1100 നു പുറത്ത് എപ്പിസോഡുകളുമായി സീരിയൽ 2017 ഡിസംബറിൽ അവസാനിച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത് വർഷയുടെ വേഷം കൈകാര്യം ചെയ്ത ശാലു കുര്യൻ ആണ്.മൂന്ന് പേരും ഒരുമിച്ചുള്ള ചിത്രം വീണ്ടും കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. ഊർമിളയുടെ കഥാപാത്രം ചെയ്യുന്ന രൂപശ്രീയ്ക്കും അമൃതയായി വേഷം ഇട്ട മേഘനയ്ക്കും ഒപ്പം ഉള്ള ചിത്രം ആണ് ശാലു പങ്കുവെച്ചത്. “അമൃതയ്ക്കൊപ്പം ഒരു ചിത്രം ആവശ്യപ്പെട്ടവർക്കായി നല്ലോർമ്മകൾ” എന്നതായിരുന്നു ചിത്രത്തിന് ശാലു നൽകിയ തലക്കെട്ട്.

Related posts