കര്‍ണാടകയിലെ ”സര്‍ക്കാര്‍ ജോലി”യെക്കുറിച്ച് ചാക്കോച്ചന്‍ പറയുന്നു

BY AISWARYA

പ്രേക്ഷകരുടെ പ്രിയപ്രണയനടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമയൊക്കെ വിട്ട് ചാക്കോച്ചന്‍ സര്‍ക്കാര്‍ ജോലിയിലെത്തിയോ എന്ന് പലരും സംശയിക്കുന്നുണ്ടാവും. എന്നാല്‍ അതല്ല കാര്യം. കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ നടനെ ഉള്‍പ്പെട്ട വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്.

‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി… പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്‍ത്ഥന’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.2010 ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ‘ഒരിടത്തൊരു പോസ്റ്റുമാന്‍’ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പോസ്റ്റ്മാനെ പരിചയപ്പെടുത്താനായി പാഠപുസ്തകത്തില്‍ കൊടുത്തത്. നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായി എത്തിയത്. ”അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്”, എന്നായിരുന്നു ആന്റണി വര്‍ഗീസിന്റെ കമന്റ്.

https://www.instagram.com/kunchacks/?utm_source=ig_embed&ig_rid=2851210d-03a7-41db-a765-46ea4cf736b2

മഹേഷ് നാരായണന്റെ അറിയിപ്പ്, പട, എന്താടാ സജീ തുടങ്ങ ഒരുപിടി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് , ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘പട’ ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക.

Related posts