പ്രതിശ്രുത വധുവിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ചക്കപ്പഴം’ താരം

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. ഇതിനോടകം മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി ചക്കപ്പഴം മാറിക്കഴിഞ്ഞു. റേറ്റിങ്ങിലും പരമ്പര മുന്നിൽ തന്നെയുണ്ട്. നടൻ റാഫിയാണ് പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയം നടന്നത് റാഫിയുടെ ജന്മദിനമായ ജൂലൈ നാലിനായിരുന്നു. റാഫിയുടെ പ്രതിശ്രുത വധു മഹീനയാണ്.

ഇപ്പോൾ റാഫി ആദ്യമായി തന്റെ ജീവിതപങ്കാളിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. റാഫി ഷെയർ ചെയ്തത് മഹീനയുടെ കൂടെയുള്ള വളരെ കാഷ്വൽ ലുക്കിലുളള ചിത്രമാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് വിവാഹ നിശ്ചയ സമയത്തുളള ചിത്രം റാഫി പങ്കുവെച്ചത്. റാഫിക്കും മഹീനയ്ക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്.

എന്നാൽ മഹീന റാഫിക്കൊപ്പമുളള നിരവധി ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഹീനയും ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതയാണ്. ചക്കപ്പഴത്തിൽ എത്തുന്നതിനു മുൻപേ തന്നെ റാഫി ടിക് ടോക്ക് വീഡിയോകളിലൂടെയും വെബ് സീരീസിലൂടെയും ശ്രദ്ധനേടിയിട്ടുണ്ട്. റാഫിക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത് ചക്കപ്പഴത്തിലെ കഥാപാത്രമാണ്.

Related posts