അവൾ എനിക്ക് എന്റെ കു‍ഞ്ഞിനെപ്പോലെയാണ്! ആരാധക ശ്രദ്ധ നേടി റാഫിയുടെ വാക്കുകൾ!

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. ഇതിനോടകം മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി ചക്കപ്പഴം മാറിക്കഴിഞ്ഞു. റേറ്റിങ്ങിലും പരമ്പര മുന്നിൽ തന്നെയുണ്ട്. നടൻ റാഫിയാണ് പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


കഴിഞ്ഞ ദിവസമായിരുന്നു റാഫിയുടെ വിവാഹം. ടിക് ടോക്ക് റീൽസ് താരം മഹീനയെ ആണ് റാഫി വിവാഹം ചെയ്തത്. കൊല്ലം കടയ്ക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പൊന്നിൽ കുളിച്ചാണ് മഹീന എത്തിയത്, മാസ് ലുക്കിലായിരുന്നു റാഫി വിവാഹത്തിനെത്തിയത്. ചക്കപ്പഴം സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തി. ചക്കപ്പഴം സീരിയലിൽ നാത്തൂനായി അഭിനയിക്കുന്ന അശ്വതി കുടുംബത്തിനൊപ്പം റാഫിയുടെ വിവാഹത്തിന് എത്തി. ചക്കപ്പഴത്തിലെ ഏതാനും താരങ്ങൾ മാത്രമാണ് മെഹറ് ചാർത്തുന്നത് വരെയുള്ള ചടങ്ങിൽ പങ്കെടുത്തത്.

ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോളിതാ ഇരുവരും വിവാഹത്തെക്കുറിച്ച് പറയുകയാണ്. വാക്കുകൾ, മഹീനയും ടിക്ക് ടോക്കുകൾ ചെയ്യാറുണ്ട്. ഞങ്ങളുടെ വീടുകൾ തമ്മിൽ‌ അരമണിക്കൂർ വ്യത്യാസമേയുള്ളൂ. അവളെ ഞാൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത്. അവൾ എനിക്ക് എന്റെ കു‍ഞ്ഞിനെപ്പോലെയാണ്. ചക്കപ്പഴം സീരിയൽ കണ്ട് ഇഷ്ടം തോന്നിയ കാര്യം.  ഞങ്ങളുടെ പ്രണയത്തിൽ ആദ്യം പ്രപ്പോസ് ചെയ്തതും മഹീനയാണ്. ഞങ്ങൾ തമ്മിൽ വഴക്കുകൾ വളരെ കുറവാണ്. പ്രധാനമായും വഴക്കുണ്ടാകുന്നത് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല എന്ന കാര്യത്തിനാണ്. മറ്റുള്ള കാര്യങ്ങളിലൊന്നും നിർബന്ധമുള്ളയാളല്ല. ഞങ്ങൾ വളരെ കൂൾ കപ്പിൾ ആണ്’

Related posts