ഗർഭകാല വിശേഷം പങ്കുവെച്ച് അശ്വതി.ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലാവുന്നു

ചക്കപ്പഴം എന്ന പരമ്പരയിലെ നാത്തൂനായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. താരം ഇപ്പോൾ എത്തിയിരിക്കുന്നത് തന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെക്കാനാണ്. ചക്കപ്പഴത്തില്‍ നിന്നും താരം മാറുകയാണോയെന്ന ചോദ്യം ഉയര്‍ന്നത് ഈ വിശേഷം വൈറലായി മാറിയതോടെയായിരുന്നു. അശ്വതി ശരിക്കും ഗര്‍ഭിണിയാണോയെന്ന് ആരാധകര്‍ ചോദിച്ചത് ചക്കപ്പഴത്തിലെ ആശ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയായിരുന്നു. ഇപ്പോൾ താൻ പരമ്പരയിൽ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് തുടങ്ങുന്നത് ചക്കപ്പഴം പ്രേക്ഷകരോടാണെന്ന് പറഞ്ഞായിരുന്നു. അശ്വതി ചക്കപ്പഴത്തിൽ നിന്ന് പിന്മാറുന്നു എന്ന രീതിയിലുള്ള ഓൺലൈൻ മീഡിയ ടൈറ്റിലുകൾ കണ്ട് ഇൻബോക്സിൽ കാര്യം അന്വേഷിക്കുന്നവർ ഒരുപാടാണ്. പ്രെഗ്നൻസി ഇപ്പൊഴേ റിവീൽ ചെയ്യേണ്ടി വന്നത് എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നിൽ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറൻസ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ്. അഭിനയമോ അവതരണമോ ഒക്കെ കരിയർ ആക്കിയവർക്ക് മറ്റു പൊഫെഷനിൽ ഉള്ള സ്ത്രീകൾ ഗർഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേർണിറ്റി ലീവ് എടുത്ത് പോകും പോലെ പോകാൻ പറ്റാറില്ല. ഭാഗ്യവശാൽ എന്റെ കാര്യത്തിൽ കാര്യങ്ങൾ അല്പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. കഥയിൽ ആശയും ഗർഭിണി ആയത് അങ്ങനെയാണ്. സെക്കന്റ് ട്രൈമെസ്റ്റർ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാൽ ക്ഷമ വേണം, സമയം എടുക്കും-അശ്വതി കുറിച്ചു.

വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ചക്കപ്പഴം വീട്ടിൽ കുറച്ച് മാസങ്ങൾ കൂടി ആശ ആക്റ്റീവ് ആയി ഉണ്ടാവും. ഉത്തമൻ വേറെ കെട്ടാൻ ചാൻസ് ഇല്ലാത്തത് കൊണ്ട് മറ്റേർണിറ്റി ലീവ് കഴിഞ്ഞാൽ തിരിച്ചും എത്തും. എനിക്കിപ്പോൾ ഒരുപാട് മലയാളി വീടുകളിൽ നിന്ന് സ്നേഹം കിട്ടുന്നുണ്ട്. എല്ലാവരോടും സ്നേഹം മാത്രം. ചക്കപ്പഴം ടീമിനോട് ഈ യാത്ര മനോഹരമാക്കുന്നതിൽ നന്ദിയുണ്ടെന്നും അശ്വതി ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Related posts