മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ചക്കപ്പഴം എന്ന പരമ്പരയിലെ താരങ്ങള്‍. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, സബീറ്റ, റാഫി എന്നിവരാണ് ആ താരങ്ങല്‍. റാഫി ടിക് ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായി മാറിയതെങ്കിലും ചക്കപ്പഴത്തിലും തമാശകൾ പറഞ്ഞ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് താരം. റാഫി പരമ്പരയില്‍ അവതരിപ്പിക്കുന്നത് സുമേഷ് എന്ന കഥാപാത്രത്തെയാണ്. റാഫി കൈയ്യടി നേടുന്നത് ഏട്ടത്തിയുടെ പ്രിയപ്പെട്ടവനായും പൈങ്കിളിയ്ക്കും ഏട്ടനും സ്ഥിരം പാര പണിയുന്നവനായുമെല്ലാമാണ്. റാഫിയുടെ സുമേഷിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമയാക്കി മാറ്റിയത് താരത്തിന്റെ സ്വാഭാവികതയുള്ള അഭിനയമാണ്.
ഇപ്പോൾ റാഫിയുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. റാഫി വിവാഹിതന്‍ ആകാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ വാർത്ത. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് റാഫിയുടെ വധു ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ്. റാഫി ഈ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ റാഫിയുമൊത്തുള്ള ചിത്രങ്ങള്‍ നേരത്തെ മഹീന പങ്കുവച്ചിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് റാഫിയുടെ വിവാഹ വാര്‍ത്ത. താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.