പ്രേക്ഷകരുടെ പ്രിയപ്പെട്ട ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനായി!

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. ഇതിനോടകം മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി ചക്കപ്പഴം മാറിക്കഴിഞ്ഞു. റേറ്റിങ്ങിലും പരമ്പര മുന്നിൽ തന്നെയുണ്ട്. നടൻ റാഫിയാണ് പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഇപ്പോഴിതാ താരം വിവാഹിതനായിരിക്കുകയാണ്. കൊല്ലം പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചക്കപ്പഴം സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തി. ചക്കപ്പഴം സീരിയലിൽ നാത്തൂനായി അഭിനയിക്കുന്ന അശ്വതി കുടുംബത്തിനൊപ്പം റാഫിയുടെ വിവാഹത്തിന് എത്തി. ചക്കപ്പഴത്തിലെ ഏതാനും താരങ്ങൾ മാത്രമാണ് മെഹറ് ചാർത്തുന്നത് വരെയുള്ള ചടങ്ങിൽ പങ്കെടുത്തത്.


തങ്ങൾ പ്രണയത്തിലാണെന്ന് റാഫിയും മഹീനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഹീന താൻ വിവാഹത്തിലേക്ക് കടക്കുന്നു എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. പ്രണയിനിയുടെ പോസ്റ്റ് വന്നെങ്കിലും റാഫി പ്രതികരിക്കാത്തതിനെക്കുറിച്ചായിരുന്നു ആരാധകർ ചോദിച്ചത്.

Related posts