മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ എന്ന നമ്മുടെ ചാക്കോച്ചൻ. അനിയത്തി പ്രാവിലെ സുധിയായി വന്ന് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അദ്ദേഹം. പിന്നീട് ചോക്ലേറ്റ് ഹീറോ എന്ന ഇമേജ് മാറ്റി എന്ത് റോളും നിഷ്പ്രയാസം ചെയ്യുമെന്ന ഒരു ലെവലിലേക്ക് അദ്ദേഹം എത്തി. അതിനു ഉദാഹരണമാണ് വേട്ട, അഞ്ചാം പാതിരാ, പോലുള്ള ചിത്രങ്ങൾ. കോമഡി റൊമാൻസ് ചിത്രങ്ങൾക്ക് പുറമെ ഇപ്പോൾ ത്രില്ലർ ചിത്രങ്ങളിലാണ് ചാക്കോച്ചന്റെ ശ്രദ്ധയെന്നാണ് ആരാധകരുടെ പക്ഷം. എന്ത് തന്നെ ആയാലും തൊട്ടതെല്ലാം പൊന്നാക്കിയ താരം തന്നെയാണ് ചാക്കോച്ചൻ. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അവസാന സിനിമ പരാജയപ്പെട്ടെങ്കിലും സിനിമ മേഖലയിലുള്ളവരോട് തന്റെ പിതാവ് ചതി കാണിച്ചിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകളിങ്ങനെ, എന്റെ അപ്പന്‍ അവസാനമായി സംവിധാനം ചെയ്തത് ‘ആഴി’ എന്ന ചിത്രമായിരുന്നു. അതൊരു വന്‍പരാജയമായിരുന്നു. അതിന്റെ കടവും കാര്യങ്ങളൊക്കെ വീട്ടാന്‍ വേണ്ടി ഒരു ചില്ലി പൈസ പോലും തീയേറ്ററുകള്‍ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ ബാക്കിവെച്ചിട്ടല്ല അദ്ദേഹം സിനിമയില്‍ നിന്നും വിട്ടു മാറിയത്. വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. സമയം വാങ്ങുക, അല്ലെങ്കില്‍ എഴുതിത്തള്ളുന്ന കാര്യങ്ങളിലേക്ക് നീങ്ങുക, അങ്ങനെയൊക്കെ. പക്ഷേ ഒരു പൈസപോലും പുള്ളി കണക്കില്‍ ബാക്കിവെയ്ക്കാതെയാണ് അതൊക്കെ പൂര്‍ത്തിയാക്കിയത്. സ്വന്തം കൈയില്‍ ഉള്ള സോ കോള്‍ഡ് ലാന്‍ഡ് ബാങ്കോ എല്ലാം ഡിസ്‌പോസ് ചെയ്തിട്ടോ ആയിരിക്കാം പുള്ളിയാ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചത്.
ഒരു സമയത്ത് സിനിമ വേണ്ട അല്ലെങ്കില്‍ ഈ ബാനര്‍ പോലും വേണ്ട എന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നു ഞാന്‍. പക്ഷേ പിന്നീടാണ് സിനിമയില്‍ വന്നതിനുശേഷം അല്ലെങ്കില്‍ സിനിമയില്‍ ഒരിടവേള എടുത്തതിനുശേഷമാണ് ആ ബാനറിന്റെ വില മനസ്സിലാകുന്നത്. സിനിമ എനിക്ക് എന്തൊക്കെയാണ് തന്നിട്ടുള്ളത് അല്ലെങ്കില്‍ സിനിമയില്‍ നിന്ന് എനിക്ക് നേടാന്‍ എന്തൊക്കെയാണ് ഉള്ളത് എന്ന തിരിച്ചറിവുണ്ടാകുന്നത്’.