കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ റൊമാന്റിക് ഹീറോ ആയ താരമാണ്. ടീനേജുകളുടെ ഹരമായി മാറി ഫാസിൽ അവതരിപ്പിച്ച പുതുമുഖ താരം. തനിക്ക് അഭിനയിക്കാൻ തീരെ താൽപ്പര്യം ഇല്ലായിരുന്നു ഫാസിൽ വന്ന് കഥ പറയുമ്പോൾ. കാരണം എന്റെ സ്വപ്നങ്ങളിലോ ചിന്തകകളിലോ ആ സമയത്ത് സിനിമ ഉണ്ടായിരുന്നില്ല. എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.ഓഡിഷനു പോയത് സെലക്ട് ആവില്ല എന്നു ഉറപ്പിച്ചാണ് . പക്ഷെ സെലക്റ്റായി. പാച്ചിക്ക ( സംവിധായകൻ ഫാസിൽ ) അനിയത്തി പ്രവിനായി ഒരു നായകനെ അന്വേഷിച്ചു നടക്കുകയായിരുന്നു.നായികയായി ശാലിനി വരുന്ന സിനിമ.
അന്ന് ‘ചാക്കോച്ചനെ നോക്ക് ‘ എന്ന് പറഞ്ഞത് ഫാസിലിന്റെ ഭാര്യ റോസിയാണ്. ചാക്കോച്ചൻ അന്ന് ബി കോം ഫൈനൽ ഇയർ പഠിക്കുക ആയിരുന്നു.പാച്ചിക്ക വന്ന് കഥ പറയുന്നു.ഇഷ്ടപെടുന്നു. ഞാൻ ചെയ്യുന്നില്ല എന്ന് പറയുന്നു. എന്റെ വിശ്വാസം ഞാൻ ചെയ്താൽ മോശം ആകും എന്നായിരുന്നു. അപ്പോൾ ഒരു ഓഡിഷൻ ടെസ്റ്റിന് വരൂ എന്ന് പാച്ചിക്ക പറഞ്ഞു. അവിടെ പോയി തമാശയും കളിയുമൊക്കെ ആയി തിരിച്ചു പോന്നു.ഉറപ്പായിരുന്നു സെലക്ട് ആവില്ല എന്ന്. പക്ഷെ ആ ഓഡിഷനിൽ സെലക്ഷൻ കിട്ടി. ആ സിനിമയിലൂടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
കുഞ്ചാക്കോ ബോബൻ പറയുന്നത് പാച്ചിക്കയെ പോലുള്ള മജീഷ്യൻ നമ്മളെ വച്ച് കുറെ മാജിക്കുകൾ കാണിച്ചു. അതാണ് അനിയത്തി പ്രാവ് എന്നാണ്. സിനിമക്ക് ചില വെല്ലുവിളികൾ നേരിട്ടെങ്ങിലും അതെല്ലാം മറി കടന്ന് ഗംഭീര വിജയം ആവുക ആയിരുന്നു അനിയത്തിപ്രാവ് എന്ന ചിത്രം