ദേവിക നമ്പ്യാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. താരം അഭിനയിക്കുന്നത് രാക്കുയില്‍ എന്ന പരമ്പരയിലാണ്. ഇപ്പോള്‍ നടിയുടെ വിവാഹ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗുരുവായൂര്‍ നടയില്‍ വെച്ച് ദേവിക വിവാഹിതയായിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ വിജയ് മാധവാണ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.
തുളസിമാല അണിഞ്ഞ് വിജയിയും ദേവികയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. സെറ്റും മുണ്ടും അണിഞ്ഞാണ് ദേവിക എത്തിയത്. കസവ് മുണ്ടും നേര്യതും ആയിരുന്നു വിജയിയുടെ വേഷം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള നവദമ്പതികളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് ദേവികയുടെയും വിജയ് മാധവിന്റെ വിവാഹ നിശ്ചയം നടന്നത്. ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് നേരത്തെ ദേവിക വ്യക്തമാക്കിയിരുന്നു. പരിണമം എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് ദേവിക് വിജയിയെ പരിചയപ്പെടുന്നത്. പരമ്പരയില്‍ ദേവിക ഗാനമാലപിച്ചിരുന്നു. പാട്ട് പഠിക്കാനായി പോയപ്പോഴാണ് നടി വിജയിയെ പരചിയപ്പെടുന്നത്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണ് റിയാലിറ്റി ഷോ സമ്മാനിച്ചത്. പെട്ടെന്നായിരുന്നു പ്രശസ്തനായി മാറിയത്. കുറേ ആരാധികമാരൊക്കെയുണ്ടായിരുന്നു. അന്നൊന്നും ആരുമായി പ്രണയമുണ്ടായിരുന്നില്ല. എന്റെ സ്വഭാവം വെച്ച് അങ്ങനെ പ്രണയം വര്‍ക്കൗട്ടാവില്ലെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്. എന്‍ഗേജ്മെന്റിന് ശേഷമായി വിശേഷങ്ങള്‍ പങ്കിട്ട് ദേവികയും വിജയും എത്തിയിരുന്നു. ഇത് കലങ്ങുന്നില്ലല്ലോ, നിങ്ങള്‍ക്ക് വേണമെങ്കില്‍ തീരുമാനിക്കാം, ഇതിപ്പോള്‍ എന്‍ഗേജ്മെന്റ് കഴിഞ്ഞതല്ലേയുള്ളൂവെന്ന് വിജയ് തന്നോട് പറഞ്ഞിരുന്നതായി ദേവിക പറഞ്ഞിരുന്നു.