ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്.പുരാതനകാലം മുതൽകേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു.
ഇപ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇത് തടയുന്നതിനായി നിരവധി മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി മുടിവളരുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് കയ്യോന്നി എണ്ണ. ഇത് സ്ഥിരമായി രണ്ടാഴ്ചയെങ്കിലും ഉപയോഗിക്കുകയാണെങ്കില്‍ പെട്ടെന്നു തന്നെ മാറ്റം അറിയാന്‍ സാധിക്കുന്നതാണ്. ഏറ്റവും ഫലപ്രദവും മുടിയുടെ ആരോഗ്യത്തിന് ഉത്തമവുമായ ഒന്നാണ് കയ്യോന്നി എണ്ണ. വീട്ടില്‍ തന്നെ എളുപ്പം കാച്ചിയെടുക്കാവുന്നതാണിത്.
കയ്യോന്നിയുടെ ഇല, പൂവ്, കായ എന്നിവയെല്ലാം എണ്ണ കാച്ചുന്നതിനായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത് തയ്യാറാക്കുമ്ബോള്‍ കൃത്യമായ അളവില്‍ എണ്ണ കാച്ചിയെടുക്കണം എന്നാല്‍ മാത്രമേ അതിന്റെ ഗുണം പെട്ടെന്ന് തന്നെ നമുക്ക് ലഭിക്കുകയുള്ളൂ. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് ഒരു ഗ്ലാസ് കയ്യോന്നി നീര് എന്നതാണ് കണക്ക്. ഒരു ലിറ്റര്‍ വെളിച്ചെണ്ണ എടുത്ത ശേഷം കയ്യോന്നിയുടെ ഇല, പൂവ്, കായ് എന്നിവ എല്ലാം ഇടിച്ചു പിഴിഞ്ഞെടുത്ത് ഒരു ഗ്ലാസ് നീര് മാറ്റിവെക്കുക. ശേഷം ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതില്‍ ഒരു ലിറ്റര്‍ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കയ്യോന്നി നീരും ചേര്‍ക്കണം.
വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോൾ തന്നെ കയ്യോന്നി നീര് ഒഴിക്കണം,കാരണം നന്നായി ചൂടായ വെളിച്ചെണ്ണയിലേയ്ക്ക് നീരൊഴിക്കുകയാണെങ്കില്‍ വെളിച്ചെണ്ണ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ഇതിനു ശേഷം തുടര്‍ച്ചയായി ഇളക്കണം. പാത്രത്തിനു മുകളില്‍ പതപോലെ ആദ്യം കാണുമെങ്കിലും കുറെ നേരം കഴിഞ്ഞാല്‍ അത് ഇല്ലാതാവും. അരമണിക്കൂറെങ്കിലും ഇങ്ങനെ ഇളക്കി എടുക്കണം. ശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം മറ്റൊരു പാത്രത്തിലാക്കി സൂക്ഷിക്കാം. ദിവസവും ഉപയോഗിക്കാവുന്ന ഒരു എണ്ണയാണിത്. എന്നാല്‍ കയ്യോന്നിയ്ക്ക് തണുപ്പ് കൂടുതലായതു കൊണ്ട് തന്നെ രാത്രി തലയില്‍ തേച്ച് കിടക്കരുത്.