ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്പ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയില്‍നിന്നും പ്രവാസി പുനരധിവാസ പദ്ധതി (NDPREM) വായ്പയുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പുതിരി നിര്‍വഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാന്‍ ആദ്യവായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ സി സജീവ് തൈക്കാട് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീഷ് സൊസൈറ്റി സെക്രട്ടറി രേണി വിജയന്‍, ബി അനൂപ് പങ്കെടുത്തു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയംസംരംഭം തുടങ്ങാന്‍ വായ്പ നല്‍കും. നിലവില്‍…
Read MoreCategory: Pravasam
സ്വദേശിവത്കരണം, സൗദിയിൽ 39,404 പേര്‍ക്ക് ജോലി
വളരെ ശക്തമായ സ്വദേശിവത്കരണവുമായി സൗദി. സൗദിയിലെ വ്യവസായ, ഖനന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 39,404 തസ്തികകളില്‍ സ്വദേശികള്‍ നിയമിതരായെന്ന് അധികൃതര്‍. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഈ മേഖലയെ സുസ്ഥിരമാക്കാന്‍ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 903 പുതിയ വ്യവസായിക ലൈസന്‍സുകള്‍ മന്ത്രാലയം നല്‍കിയിരുന്നു. ഇതുവഴി 23.5 ശതകോടി ഡോളര്‍ നിക്ഷേപം പുതുതായി ഇൗ മേഖലയിലുണ്ടായി. ഇക്കാലയളവില്‍ 515 ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിസംബറിലെ പ്രതിമാസ സൂചിക റിപ്പോര്‍ട്ടില്‍ നിലവിലുള്ള വ്യവസായിക സ്ഥാപനങ്ങളുടെ എണ്ണം 9681 ആണ്. നവംബറില്‍ ഇത് 9630…
Read Moreപ്രവാസികള്‍ക്കും കൂടെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും നോര്‍ക്ക റൂട്ട്സിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്
വിദേശത്ത് പ്രവാസികള്‍ക്കും അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. 18നും 60 നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ്…
Read Moreസമാജം ഭവനപദ്ധതിയുടെ 26ാം ഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന് നടക്കും
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഭവനപദ്ധതിയില്‍ 26ാമത്തെ ഭവനത്തിന്റെ താക്കോല്‍ദാനം കേരള വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് ജനുവരി ആറിന് രാവിലെ 1.30ന് നിര്‍വഹിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ നിര്‍ധനരായ കുടുംബത്തിന് ബഹ്റൈന്‍ കേരളീയ സമാജം ബാഡ്മിന്റണ്‍ വിങ് മുന്‍ സെക്രട്ടറി ഷാനില്‍ അബ്ദുൾ റഹ്‌മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീടുനിര്‍മാണത്തിന് സാമ്പത്തികസഹായം സമാഹരിച്ചത്. നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മിച്ചുനല്‍കുക വഴി മാതൃകാപരമായ സേവനമാണ് ബഹ്റൈന്‍ കേരളീയ സമാജം…
Read Moreജി.സി.സി യോഗത്തില്‍ പങ്കെടുക്കുവാൻ വേണ്ടി ഖത്തര്‍ അമീര്‍ ഇന്ന് സൗദിയില്‍
ഖത്തറിനുമേല്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നടന്ന ജി.സി.സി യോഗങ്ങളില്‍ ഖത്തര്‍ പങ്കെടുത്തിരുന്നില്ല. സൗദി അറേബ്യ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയതിന് പിന്നാലെ ചൊവ്വാഴ്ച നടക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും.ഖത്തര്‍ സര്‍ക്കാറിന്റെ വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഷെയഖ് ബിന്‍ ഹമദ് അല്‍ താനി ജി.സി.സി യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.കുവൈത്ത് മന്ത്രി സൗദി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഖത്തര്‍ അമീര്‍ ജി.സി.സി യോഗത്തിലെത്തുമെന്ന് അറിയിച്ചത്. അതുകൊണ്ട് തന്നെ ഉപരോധം നീക്കിയതിന് പിന്നാലെ ഖത്തര്‍ അമീര്‍ പങ്കെടുക്കുന്ന ജി.സി.സി…
Read Moreഅനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈറ്റില്‍ പിടിയില്‍
കുവൈത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ അതിര്‍ത്തിയില്‍ വെച്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സൗദി അറേബ്യയില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരികയായിരുന്ന ട്രക്കിന് പിന്നില്‍ ഒളിച്ചിരുന്നായിരുന്നു ഇയാള്‍ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ നോക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പിടിയിലായ ഇന്ത്യക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. ട്രക്കിന് പിന്നില്‍ ബ്ലാങ്കറ്റ് കൊണ്ട് പുതച്ച് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഉണ്ടായത്. നുവൈസീബ് അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തുകയുണ്ടായത്.
Read Moreഒരാഴ്ച്ച കൂടി സൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും
കോവിഡിന് ജനിതക മാറ്റം സംഭവിച്ച സാഹചര്യ തുടർന്ന് സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടും. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ഇതോടെ വന്ദേഭാരത് സര്‍വീസുകളും ആരംഭിക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ അടച്ചിട്ടത്. കഴിഞ്ഞയാഴ്ചയാണ് അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിറങ്ങിയത്. ഒരാഴ്ചത്തേക്ക് അടച്ചിട്ട ആ ഉത്തരവാണ് മറ്റൊരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതു പ്രകാരം സൗദിയിലേക്ക് പുറമെ നിന്ന് ആര്‍ക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല.…
Read Moreഅപ്രതീക്ഷിതമായി യാത്രകള്‍ റദ്ദാക്കിയതിനെ തുടർന്ന് വീടുകളില്‍ ക്രിസ്മസ് ആഘോഷമൊരുക്കി പ്രവാസികള്‍
കോവിഡ് വൈറസിന്റെ രണ്ടാം വരവ് തടയുന്നതിന്റെ ഭാഗമായി അപ്രതീക്ഷിതമായി യാത്രകള്‍ റദ്ദായിപ്പോയവര് ഉള്‍െപ്പടെയുള്ള പ്രവാസികള്‍ ഇത്തവണ പ്രവാസലോകത്തെ സ്വന്തം ഇടങ്ങളില്‍ ക്രിസ്മസ് ആേഘാഷിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് സൗദിയില്‍ ഇത്തവണ ക്രിസ്മസ് ആഘോഷിക്കാനുള്ളതെല്ലാം കടകളില്‍ ലഭ്യമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.2016 മുതല്‍ തുടങ്ങിയ മാറ്റം ഇത്തവണ ഏറെ പ്രകടമായിരുന്നുവെന്ന് അനുഭവസ്ഥര്‍ വിവരിക്കുന്നു. റിയാദിലെ ഒരു ഗിഫ്റ്റ് ഷോപ്പില്‍ ക്രിസ്മസ് മരങ്ങളും അലങ്കാരങ്ങളും, സാന്താക്ലോസ് വസ്ത്രങ്ങള്‍, ടിന്‍സല്‍, ആഭരണങ്ങള്‍ എന്നിവ ലഭ്യമായിരുന്നു. ഒരു വര്‍ഷത്തോളമായ കോവിഡ് പ്രതിസന്ധിക്ക് പരിഹാരമാവുകയും നാട്ടില്‍ പോയി കുടുംബങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ പദ്ധതി…
Read Moreവ്യാജ സർട്ടിഫിക്കറ്റ്, 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ സൗദിയില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്നു
പലവിധ രാജ്യങ്ങളില്‍ നിന്നെത്തി സൗദിയില്‍ ജോലിചെയ്യുന്ന 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ രാജ്യത്ത് പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് സെക്രട്ടറി ജനറല്‍ എഞ്ചി. ഫര്‍ഹാന്‍ അല്‍-ഷമ്മരി അറിയിച്ചു. എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉയര്‍ന്ന യോഗ്യതയും സത്യസന്ധതയും ഗുണനിലവാരവും സാങ്കേതിക മികവും ആവശ്യമുള്ള മേഖലയില്‍ യോഗ്യതയില്ലാത്തവര്‍ കടന്നു കൂടി ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നത് പദ്ധതികളുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് അല്‍-ഷമ്മരി പറഞ്ഞു. വിദേശ എഞ്ചിനീയര്‍മാര്‍ക്കായി പ്രൊഫഷണല്‍ പരീക്ഷകള്‍ നടത്താന്‍ കൗണ്‍സിലിന് ആക്ടിംഗ് മുനിസിപ്പല്‍ റൂറല്‍ അഫയേഴ്‌സ്…
Read Moreഎപ്പോൾ വേണമെങ്കിലും യാത്ര തീയതി മാറ്റാം, ഫീ ഇല്ലാതെ റീഫണ്ടും
പുതുവര്‍ഷത്തില്‍ യാത്രക്കാർക്ക് അനുകൂല ഇളവുകളുമായി ഖത്തര്‍ എയര്‍വേസ്.പുതിയ ഇളവുകള്‍ പ്രകാരം, ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെ അവസാന വാക്ക് യാത്രക്കാരേന്റതാകും. ടിക്കറ്റുകളിലെ യാത്രാ തീയതി എത്ര തവണ വേണമെങ്കിലും മാറ്റാം. അതോടൊപ്പം പ്രത്യേക ഫീ ഇല്ലാതെ തന്നെ റീഫണ്ട് നേടാനും പുതിയ ഓഫറില്‍ അവസരമുണ്ടാകും.2021 ഏപ്രില്‍ 30നുമുമ്ബ് ഇഷ്യൂ ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ബാധകമാവുക. 2021 ഡിസംബര്‍ 31നകം യാത്ര പൂര്‍ത്തീകരിക്കുകയും വേണം. സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഖത്തര്‍ എയര്‍വേസിെന്റ പുതിയ പോളിസി.കൂടാതെ qatarairways.com വഴി യാത്ര ബുക്ക് ചെയ്യുന്ന എല്ലാ…
Read More