കാരമൽ നട്ട് കേക്ക്
1. ൈമദ – മൂന്നു കപ്പ്
ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ
ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ
2.വെണ്ണ – ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ്
3. മുട്ട – അഞ്ച്
4.കാരമൽ സിറപ്പ് – മൂന്നു വലിയ സ്പൂൺ
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
5 .പാൽ – അരക്കപ്പ്
6 .കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അരക്കപ്പ്
കാരമല്‍ ഫ്രോസ്റ്റിങ്ങിന്
7 .പഞ്ചസാര – രണ്ടു കപ്പ്
പാൽ – ഒന്നേകാൽ കപ്പ്
കാരമൽ സിറപ്പ് – മൂന്നു വലിയ സ്പൂൺ
8.വെണ്ണ – അഞ്ചു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
അവ്ൻ 180 സെൽഷ്യസ് ചൂടാക്കിയിടുക.
ഒമ്പതിഞ്ചു വട്ടത്തിലുള്ള കേക്ക് ടിന്നിൽ നെയ്യ് പുരട്ടിവയ്ക്കുക.
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു മാറ്റിവയ്ക്കുക.
വെണ്ണയും പഞ്ചസാരയും ഒരു പാത്രത്തിലാക്കി ഇലക്ട്രിക് മിക്സർ കൊണ്ട് അടിച്ചു മയപ്പെടുത്തണം.
ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തു നന്നായി യോജിപ്പിക്കണം.
കാരമൽ സിറപ്പും വനില എസ്സൻസും ചേർത്തു യോജിപ്പിക്കുക.
ഇതിലേക്കു മൈദയും പാലും ഇടവിട്ടു ചേർത്തു യോജിപ്പിച്ച ശേഷം നുറുക്കിയ കശുവണ്ടിപ്പരിപ്പും ചേർത്തു തയാറാക്കി വച്ചിരിക്കുന്ന ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45-50 മിനിറ്റ് ബേക്ക് ചെയ്യുക.
ഏഴാമത്തെ ചേരുവ യോജിപ്പിച്ച് ഒരു സോസ്പാനിലാക്കി അടുപ്പത്തു വച്ചു ചെറുതീയിൽ വച്ച് ഇളക്കുക. പഞ്ചസാര അലിഞ്ഞ് ഒരു നൂൽ പരുവമാകുമ്പോൾ വെണ്ണ ചേർത്തു യോജിപ്പിക്കുക.
അടുപ്പിൽ നിന്നു വാങ്ങി മിശ്രിതം കേക്കിനു മുകളിൽ ഒഴിക്കുക.