ക്രിസ്മസ് ദിനം മനോഹരമാക്കാൻ കാരമല്‍ ബ്രഡ് പുഡ്ഡിംങ് തയ്യാറാക്കാം

x'mas

നമ്മളില്‍ നല്ലൊരു വിഭാഗം വ്യക്തികളും മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ കഴിക്കുന്ന മധുരത്തില്‍ അല്‍പം വ്യത്യസ്തത കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരാണോ? എന്നാല്‍ ഈ പുഡ്ഡിംങ് വീട്ടില്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്. അതും ക്രിസ്മസ് അടുക്കാറായ ഈ സാഹചര്യത്തില്‍. ഈ ക്രിസ്മസിന് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കാരമല്‍ ബ്രെഡ് പുഡ്ഡിംങ് ആണ് ഇത്തവണത്തെ പ്രത്യേകത. ഭക്ഷണം കഴിച്ച ശേഷം അല്‍പം മധുരം നുണയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചത് തന്നെയാണ് ഈ റെസിപ്പി എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ കാരമല്‍ ബ്രെഡ് പുഡ്ഡിംങ് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Pudding
Pudding

ആവശ്യമുള്ള ചേരുവകള്‍

മുട്ട – 3 എണ്ണം

പാല്‍ – ഒന്നര കപ്പ്

പഞ്ചസാര – കാല്‍ കപ്പ്

ബ്രെഡ് – ആറെണ്ണം

ഉപ്പ് – ഒരു നുള്ള്

വനില എസ്സന്‍സ് – കാല്‍ ടീസ്പൂണ്‍

ചൂടുവെള്ളം – അല്‍പം

കണ്ടന്‍സ്ഡ് മില്‍ക്ക് – 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാന്‍ എടുത്ത് അത് ചൂടാക്കിക. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര ബ്രൗണ്‍ നിറമായതിന് ശേഷം അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ചൂടുവെള്ളം ചേര്‍ക്കേണ്ടതാണ്. അതിന് ശേഷം ഈ പഞ്ചസാര കാരമലൈസ് ചെയ്തത് പുഡ്ഡിംങ് ബൗളിലേക്ക് ഒഴിച്ച്‌ കൊടുക്കണം. ഇത് എല്ലാ വശത്തേക്കും പകര്‍ത്തി ചേര്‍ക്കേണ്ടതാണ്. അതിന് ശേഷം ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ നല്ലതുപോലെ പൊടിച്ചെടുക്കേണ്ടതാണ്.

പിന്നീട് ഇതിലേക്ക് മുട്ടയും കണ്ടന്‍സ്ഡ് മില്‍ക്കും ഉപ്പും വാനി എസ്സന്‍സും ചേര്‍ത്ത് ഒന്ന് കറക്കിയെടുക്കുക. ഇത് എല്ലാം നല്ലതുപോലെ സെറ്റ് ആയി കഴിഞ്ഞാല്‍ ഈ മിശ്രിതം പുഡ്ഡിംങ് ബൗളിലേക്ക് ഒഴിച്ച്‌ ഇത് പുഡ്ഡിംങ് സ്റ്റീമറില്‍ വെച്ച്‌ അര മണിക്കൂര്‍ വേവിക്കുക. ഇത് നല്ലതുപോലെ വെന്ത് കഴിയുമ്ബോള്‍ അത് പുറത്തെടുത്ത് തണുക്കാന്‍ വെക്കേണ്ടതാണ്. ശേഷം ഇത് കുറച്ച്‌ നേരം ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ പുഡ്ഡിംങ് റെഡി.

Related posts