കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ 2019ലെ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ മരണപ്പെട്ടു. ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പാസ് റോഡിലാണ് അപകടം. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ അബ്ദുൽ കബീർ-റസീന ബീവി ദമ്പതികളുടെ ഏക മകളാണ് അൻസി. അന്‍സിയുടെ സുഹൃത്തായ അഞ്ജന തൃശൂര്‍ സ്വദേശിയാണ്. മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം അൻസി കബീർ സ്വന്തമാക്കിയിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.