തോൽവിയ്ക്ക് ശേഷമുള്ള ഒരു ഉയർപ്പ് പ്രതീക്ഷിക്കാമോ ?

Ind-Aus

ഇന്ന് ലോ​ക​മെ​ങ്ങും ക്രിസ്മസ് ആ​ഘോ​ഷി​ക്കു​ന്ന ദി​വ​സം. പ​ക്ഷേ, ആ​സ്​​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ഈ ​ക്രി​സ്​​തു​മ​സ്​ നോ​വി​ന്റേതാണ്. ആ​ദ്യ ടെ​സ്​​റ്റി​ല്‍ അ​തി​ദ​യ​നീ​യ​മാ​യി തോ​റ്റ​തി​ന്റെ  മു​റി​പ്പാ​ടി​ല്‍​നി​ന്നും ഇ​പ്പോ​ഴും ര​ക്ത​മൊ​ഴു​കു​ന്നു. ഒ​രു വ​ശ​ത്ത്​ കോ​വി​ഡി​െന്‍റ ര​ണ്ടാം വ​ര​വി​ല്‍ ആ​സ്​​​ട്രേ​ലി​യ അ​തി​ര്‍​ത്തി​ക​ള്‍​ക്ക്​ താ​ഴി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. രാ​ജ്യം വീ​ണ്ടും ഭീ​തി​യി​ല്‍ വി​റ​ക്കു​ന്നു.അ​തി​നി​ട​യി​ല്‍ നാ​യ​ക​ന്‍ നാ​ട്ടി​ലേ​ക്ക്​ വ​ണ്ടി ക​യ​റി.

ക്രി​സ്​​​മ​സി​ന്റെ  അ​ടു​ത്ത ദി​വ​സം ബോ​ക്​​സി​ങ്​ ഡേ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു. ക്രി​സ്​​​മ​സി​ല്‍ ബാ​ക്കി​വെ​ച്ച ആ​ഘോ​ഷ​ങ്ങ​ള്‍ അ​വ​സാ​നി​ക്കാ​ത്ത ദി​നം. ബോ​ക്​​സി​ങ്​ ഡേ​യി​ല്‍ മെ​ല്‍​ബ​ണ്‍ മൈ​താ​ന​ത്ത്​ ര​ണ്ടാം ടെ​സ്​​റ്റി​നി​റ​ങ്ങു​മ്പോൾ  വി​രാ​ട്​ കോ​ഹ്​​ലി ഏ​ല്‍​പി​ച്ചു​പോ​യ ക​പ്പി​ത്താ​ന്‍ പ​ദ​വി​യി​ല്‍ അ​ജി​ന്‍​ക്യ ര​ഹാ​നെ​ക്കു പി​ടി​പ്പ​തു പ​ണി​യാ​ണ്. ഇ​ത്​ ര​ഹാ​നെ​ക്കു മാ​ത്ര​മ​ല്ല, കോ​ച്ച്‌​ ര​വി​ശാ​സ്​​ത്രി​ക്കും വെ​ല്ലു​വി​ളി​യാ​ണ്.

Aus-Ind
Aus-Ind

ഏ​ക​ദി​ന പ​ര​മ്പര 2-1ന്​ ​തോ​റ്റ ശേ​ഷം ട്വ​ന്‍​റി 20യി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന ഇ​ന്ത്യ 2-1ന്​ ​പ​രമ്പര  സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ഡ്​​ലെ​യ്​​ഡി​ല്‍ പ​ക​ലും രാ​ത്രി​യു​മാ​യി ന​ട​ന്ന പി​ങ്ക്​​ബാ​ള്‍ ടെ​സ്​​റ്റി​ല്‍ ഇ​ന്ത്യ​ക്ക്​ പി​ണ​ഞ്ഞ​ത്​ ച​രി​ത്ര തോ​ല്‍​വി​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നി​ങ്​​സി​ല്‍ 53 റ​ണ്‍​സി​െന്‍റ ലീ​ഡ്​ സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ര​ണ്ടാം ഇ​ന്നി​ങ്​​സി​ല്‍ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്കോ​റാ​യ 36 റ​ണ്‍​സി​ന്​ പു​റ​ത്താ​യ​ത്. ആ​ദ്യ ര​ണ്ടു സെ​ഷ​നി​ലും മു​ന്നി​ട്ടു​നി​ന്ന ശേ​ഷം ഇ​ങ്ങ​നെ ത​ല​കു​ത്തി വീ​ണൊ​രു ടീം ​എ​ങ്ങ​നെ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കു​മെ​ന്ന്​ ക്രി​ക്ക​റ്റ്​ നി​രീ​ക്ഷ​ക​ര്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്​ അ​സ്​​ഥാ​ന​ത്ത​ല്ല. മാ​ത്ര​വു​മ​ല്ല, വി​ദേ​ശ പി​ച്ചു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ബൗ​ളി​ങ്ങി​ന്​ വി​ശ്വ​സി​ക്കാ​വു​ന്ന മു​ഹ​മ്മ​ദ്​ ഷ​മി പ​രി​ക്കു​പ​റ്റി ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന്​ പു​റ​ത്തി​രി​ക്കു​ന്ന​തും വ​ലി​യ തി​രി​ച്ച​ടി​യാ​യി.

ആ​ദ്യ ഇ​ല​വ​നി​ല്‍ ആ​രെ​യൊ​ക്കെ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ജി​ന്‍​ക്യ ര​ഹാ​നെ​ക്കും ശാ​സ്​​ത്രി​ക്കും ത​ല​വേ​ദ​ന ചെ​റു​താ​യി​രി​ക്കി​ല്ല. ​ആ​ദ്യം കോ​ഹ്​​ലി​ക്കും ഷ​മി​ക്കും പ​ക​ര​ക്കാ​രെ ക​ണ്ടെ​ത്ത​ണം. ബാ​റ്റി​ങ്ങി​ലെ പ​ഴു​തു​ക​ള്‍ അ​ട​യ്​​ക്ക​ണം. ഓ​പ​ണ​ര്‍ സ്​​ഥാ​ന​ത്ത്​ ആ​ദ്യ ടെ​സ്​​റ്റി​ലെ ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലും പ​രാ​ജ​യ​മാ​യ പൃ​ഥ്വി​ഷാ​യെ പു​റ​ത്തി​രു​ത്താ​നാ​ണ്​ സാ​ധ്യ​ത. സു​നി​ല്‍ ഗ​വാ​സ്​​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഷാ​യു​ടെ ബാ​റ്റി​ങ്ങി​നെ ഏ​റെ വി​മ​ര്‍​ശി​ക്കു​ക കൂ​ടി ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഷാ ​പു​റ​ത്തു​ത​ന്നെ​യി​രി​ക്കും. പ​ക​രം ലോ​കേ​ഷ്​​ രാ​ഹു​ലോ ശു​ഭ്​​മാ​ന്‍ ഗി​ല്ലോ എ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​ത്തി​നി​ട​യു​ണ്ട്. അ​നു​ഭ​വ​സ​മ്ബ​ത്തി​ന്​ മു​ന്‍​തൂ​ക്കം ന​ല്‍​കി​യാ​ല്‍ ഗി​ല്ലി​നെ​ക്കാ​ള്‍ രാ​ഹു​ലി​നാ​വും സാ​ധ്യ​ത. മാ​യ​ങ്ക്​ അ​ഗ​ര്‍​വാ​ളി​നെ ത​ല്‍​ക്കാ​ലം മാ​റ്റി പ്ര​തി​ഷ്​​ഠി​ക്കാ​ന്‍ സാ​ധ്യ​ത കാ​ണു​ന്നി​ല്ല.

Indian Team
Indian Team

ചേ​തേ​ശ്വ​ര്‍ പു​ജാ​ര​യു​ടെ കാ​ര്യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കി​ല്ല. ആ​ദ്യ ടെ​സ്​​റ്റി​ല്‍ കാ​ര്യ​മാ​യ സം​ഭാ​വ​ന ചെ​യ്​​തി​ല്ലെ​ങ്കി​ലും സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ച്വ​റി അ​ടി​ച്ച ഹ​നു​മ വി​ഹാ​രി​യെ നി​ല​നി​ര്‍​ത്തി​യാ​ല്‍ ആ​ള്‍ റൗ​ണ്ട​ര്‍ സ്​​ഥാ​ന​ത്ത്​ ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ സാ​ധ്യ​ത മ​ങ്ങും. വി​ക്ക​റ്റി​നു പി​ന്നി​ല്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ സാ​ന്നി​ധ്യം മ​തി​യോ , അ​തോ സ​ന്നാ​ഹ​ത്തി​ലെ സെ​ഞ്ചൂ​റി​യ​ന്‍ ഋ​ഷ​ഭ്​ പ​ന്തി​നെ പ​രീ​ക്ഷി​ക്ക​ണോ എ​ന്ന കാ​ര്യ​വും ര​ഹാ​നെ​യെ അ​ല​ട്ടു​ന്നു​ണ്ട്.ബൗ​ളി​ങ്ങി​ല്‍ ജ​സ്​​പ്രീ​ത്​ ബും​മ്ര​ക്കും ഉ​മേ​ഷ്​ യാ​ദ​വി​നും ര​വി​ച​ന്ദ്ര അ​ശ്വി​നും ഇ​ള​ക്ക​മു​ണ്ടാ​വി​ല്ല. ഷ​മി​ക്കു പ​ക​രം മു​ഹ​മ്മ​ദ്​ സി​റാ​ജി​നെ​യോ ന​വ​ദ്വീ​പ്​ സെ​യ്​​നി​യെ​യോ പ​രി​ഗ​ണി​ച്ചാ​ല്‍ അ​ത്​ അ​വ​രു​ടെ ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങും. ഇ​ന്ത്യ​യു​ടെ ഹി​റ്റ്​​മാ​ന്‍ രോ​ഹി​ത്​ ശ​ര്‍​മ ആ​സ്​​ട്രേ​ലി​യ​യി​ല്‍ എ​ത്തി​യെ​ങ്കി​ലും ക്വാ​റ​​ന്‍​റീ​ന്‍ ക​ഴി​ഞ്ഞ്​ മൂ​ന്നാം ടെ​സ്​​റ്റി​ല്‍ മാ​ത്ര​മേ ഇ​റ​ങ്ങൂ.

Pink-Ball-Test
Pink-Ball-Test

മ​റു​വ​ശ​ത്ത്​ ഓ​സീ​സ്​ ടീം ​സ​ര്‍​വ​സ​ജ്ജ​മാ​ണ്. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്​ ടിം ​പെ​യ്​​ന്‍ ന​യി​ക്കു​ന്ന ടീം. 2014​ലെ ഓ​സീ​സ്​ പ​ര്യ​ട​ന​ത്തി​െന്‍റ ന​ടു​വി​ല്‍ ബോ​ക്​​സി​ങ്​ ​ഡേ ​​ടെ​സ്​​റ്റ്​ ക​ഴി​ഞ്ഞ​യു​ട​നെ​യാ​യി​രു​ന്നു മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി ക്യാ​പ്​​റ്റ​ന്‍ സ്​​ഥാ​ന​മൊ​ഴി​ഞ്ഞ​ത്. അ​ന്ന്​ കി​ട്ടി​യ പ​ദ​വി​യി​ല്‍ വി​രാ​ട്​ കോ​ഹ്​​ലി ഇ​ന്ത്യ​യു​ടെ മി​ക​ച്ച നാ​യ​ക​നാ​യി മാ​റി. ഇ​പ്പോ​ള്‍ പ​ര​മ്ബ​ര മ​ധ്യ​ത്തി​ല്‍ അ​ജി​ന്‍​ക്യ ര​ഹാ​നെ​ക്ക്​ വീ​ണു​കി​ട്ടി​യ ഈ ​പ​ദ​വി പു​തി​യൊ​രു നാ​യ​ക​െന്‍റ തി​രു​പ്പി​റ​വി​യാ​കു​മോ എ​ന്ന്​ കാ​ത്തി​രു​ന്നു കാ​ണാം….

Related posts