പ്രമേഹമുള്ളവര്‍ക്ക് വാള്‍നട്ട് കഴിക്കാൻ സാധിക്കുമോ ?

Sugar....

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ‘ഷുഗർ’ എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.

Diabetes_3
Diabetes_3

ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് 2013-ല്‍ ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വാള്‍നട്ട് സഹായിക്കുന്നു.

Wallnut
Wallnut

കുതിര്‍ത്ത വാള്‍നട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് നല്ലതാണ്. ശരീരത്തിലേക്ക് രക്തത്തിലെ പഞ്ചസാര പുറന്തള്ളുന്നത് കുറയ്ക്കാന്‍ നാരുകള്‍ സഹായിക്കും. ഇത് ഷുഗര്‍ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല വാള്‍നട്ടിന് ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെ കുറവാണ്. 15 മാത്രമാണ് വാള്‍നട്ടിന്റെ ജിഐ. അതുകൊണ്ടുതന്നെ ഇത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കൂടിയാണ്.

diabietes
diabietes

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അങ്ങനെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. വാള്‍നട്ടിന്റെ ഗ്ലൈസെമിക് സൂചികയും വളരെ കുറവാണ്. ഗ്ലൈസെമിക് ഇന്‍ഡെക്സ് (ജിഐ) സൂചിക 55 ല്‍ താഴെയുള്ള ഭക്ഷണങ്ങള്‍ പ്രമേഹരോ​ഗികള്‍ക്ക് അനുയോജ്യമാണെന്ന് വിദ​ഗ്ധര്‍ പറയുന്നു. മാത്രമല്ല, വാള്‍നട്ടില്‍ ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉണ്ട്. ഇവ കൊളസ്‌ട്രോള്‍ കുറച്ച്‌ ഹൃദയാരോഗ്യമേകുന്നു.

Related posts