ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിൽ കാൻസർ, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരൾരോഗം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ലോഗാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു. ജീവിതശൈലിയുണ്ടാകുന്ന മാറ്റമാണ് അമിതവണ്ണത്തിനു പ്രധാന കാരണം.
അമിതവണ്ണം മൂലം ശരീരഭാരം വർദ്ധിച്ച് എല്ലുകൾക്ക് തേയ്‌മാനം സംഭവിച്ച് സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണക്കാരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോൾ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള്‍ വേണ്ട എന്ന് വയ്ക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഒന്നാണ് മുന്തിരി.
മുന്തിരി ജ്യൂസായി പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കും. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്നതാണ് മുന്തിരി ജ്യൂസ്. ദിവസവും മൂന്ന് നേരം ആണ് മുന്തിരി ജ്യൂസ് കുടിക്കേണ്ടത്. പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. പത്ത് ദിവസം കൊണ്ട് നാല് കിലോ വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.