അഭിനയിക്കുന്നത് ലാലേട്ടനും പൃഥ്വിരാജും, പ്രൊഡക്ഷന്‍ ആശിര്‍വാദ്. വളരെ കുഞ്ഞ് സിനിമയാണ്! ദീപക് ദേവിന്റെ വാക്കുകൾ വൈറൽ!

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡിക്കായി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജനുവരി 26 ന് ഡിസ്‌നി ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ പുറത്ത് വന്ന പറയാതെ വന്നെന്‍ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്. ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Bro Daddy: The Mohanlal-Prithviraj Sukumaran Project To Release On THIS  Date? - Filmibeat
ഇപ്പോഴിതാ ബ്രോഡാഡിയിലെ പുതിയ ഗാനത്തെ പറ്റിയുള്ള വീഡിയോ ശ്രദ്ധ നേടുകയാണ്. ഗാനത്തിന്റെ പിറവിയെ പറ്റിയും ചിത്രീകരണത്തെ പറ്റിയും സംഗീതസംവിധായകന്‍ ദീപക് ദേവും പൃഥ്വിരാജും സംസാരിക്കുന്നതാണ് വീഡിയോയില്‍ പറയുന്നത്. ഇതിനിടക്കാണ് ദീപക് ദേവ് പൃഥ്വിരാജിനെ ട്രോളിയത്. ഇതൊരു പാവം സിനിമയാണെന്നും അങ്ങനെ കണ്ടാല്‍ മതിയെന്നും പൃഥ്വിരാജ് പറയുമ്പോള്‍, അഭിനയിക്കുന്നത് ലാലേട്ടനും പൃഥ്വിരാജും, പ്രൊഡക്ഷന്‍ ആശിര്‍വാദ്. വളരെ കുഞ്ഞ് സിനിമയാണെന്ന് പറഞ്ഞ് ദീപക് ദേവ് ചിരിക്കുകയായിരുന്നു. നേരത്തെ ലൂസിഫറിന് മുന്നോടിയായി ഇതൊരു ചെറിയ ചിത്രമാണെന്ന പൃഥ്വിരാജ് പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.

അഭിനയിക്കുന്നത് ലാലേട്ടനും പൃഥ്വിരാജും, പ്രൊഡക്ഷന്‍ ആശിര്‍വാദ്, വളരെ കുഞ്ഞ് സിനിമയാണ്; പൃഥ്വിയെ ട്രോളി ദീപക് ദേവ്

ബ്രോ ഡാഡിയിലെ ടൈറ്റില്‍ സോങ്ങാണ് ഇന്ന് പുറത്തിറങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് പാട്ടിന്റെ വരികള്‍. പാട്ടിന് ഈണം നല്‍കിയതിന് ശേഷമാണ് ഞാനും ലാലേട്ടനും പാടട്ടെ എന്ന പൃഥ്വിരാജ് തന്നെയാണ് പറഞ്ഞതെന്നും ദീപക് ദേവ് പറഞ്ഞു. ഇതുതന്നെയായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ പൃഥ്വി തന്നെ വന്നു പറയുകയാണെങ്കില്‍ പറയട്ടെ എന്ന് കരുതിയിരിക്കുകയായിരുന്നുവെന്നും ദിപക് കൂട്ടിച്ചേര്‍ത്തു. ഗാനത്തിന്റെ റെക്കോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഗാനം റെക്കോര്‍ഡ് ചെയ്തത്.

Related posts