പൃഥ്വിരാജ് സുകുമാരൻ മോഹനലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം ഇപ്പോൾ തെലങ്കാനയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ്. ഇപ്പോൾ ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ആണ് അണിയറപ്രവർത്തകർ പുറത്തിവിട്ടിരിക്കുന്നത്. ബ്രോ ഡാഡിയിൽ പൃഥ്വിരാജ് എത്തുന്നത് സ്റ്റൈലൻ ലുക്കിലാണ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രീകരണം നടക്കുക തെലങ്കാനയിലാണ് എന്ന് അറിയിച്ചിരുന്നു. ഈ തീരുമാനം കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇൻഡോര്‍ ഷൂട്ടിംഗിന് എങ്കിലും അനുമതി നല്‍കാമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.
മീനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.