ഹായ് ഹൗ ആർ യു ബേബി, ഞാൻ നിങ്ങളുടെ സ്വന്തം ബോബി’ എന്നുതുടങ്ങുന്ന ബോബി ചെമ്മണ്ണൂരിന്റെ ആദ്യത്തെ റാപ് സോങ് ജനശ്രദ്ധ നേടുന്നു. ഇതാദ്യമായാണ് ബോബി ചെമ്മണ്ണൂരിന്റെ ശബ്ദത്തിൽ ഒരു റാപ് സോങ് പ്രേക്ഷകർക്കരികിൽ എത്തുന്നത്. ഈ പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് അസർ ആണ്. ഇദ്ദേഹം തന്നെയാണ് ഗാനരംഗങ്ങളുടെ സംവിധാനവും എഡിറ്റിങ്ങും ചെയ്തിരിക്കുന്നത്.
ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത് ബോബി ചെമ്മണ്ണൂരിന്റെ തന്നെ ദൃശ്യങ്ങളാണ്. ഈ പാട്ടിൽ അദ്ദേഹം പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്നതിന്റെയും മഡോണയ്‌ക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ കാണാനാകും. പാട്ടിനിടയിൽ അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ ആക്ഷനുകളും സംസാരങ്ങളും കാണാൻ സാധിക്കും. ബോബി ചെമ്മണ്ണൂരിന്റെ ഗാനാലാപനം വളരെ ഊർജ്ജത്തോടുകൂടി തരംഗം സൃഷ്ടിച്ചുകൊണ്ടാണ്.
പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ വ്യത്യസ്തമായ ആലാപന ശൈലിയും പ്രാസം ചേർന്ന വരികളും കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ ഈ പാട്ടിന് വളരെ മികച്ച പ്രതികരണങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്. ആരാധകർ പറയുന്നത് ബോബി എന്ത് ചെയ്താലും അത് വളരെ വ്യത്യസ്തവും നല്ല എനർജി ഉള്ളതുമാണെന്നാണ്. ഇപ്പോഴാണ് ബോബി ഇത്രയും മികച്ച ഒരു ഗായകൻ ആണെന്ന് തിരിച്ചറിഞ്ഞതെന്നും ആരാധകർ കുറിച്ചു.