ലോകത്തിലെ ഏറ്റവും വലിയൊരു മഹാമാരിയുടെ തീവ്രത കണ്ടവരാണ് നമ്മൾ. ഇന്ന് നമുക്കെല്ലാവർക്കും ക്വാറന്റൈൻ ഉൾപ്പടെ കോവിഡുമായി ബന്ധപ്പെട്ട പല പേരുകളും സുപരിചിതമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തലനുസരിച്ച് കോവിഡ് കാലത്ത് നാം പാലിക്കേണ്ട മര്യാദകളെക്കുറിച്ച് തൊണ്ണൂറുകളിൽ തന്നെ ബോധവാനായിരുന്ന ഒരാളുണ്ടത്രേ.
പണ്ടുതന്നെ സാമൂഹിക അകലം, ആർ ടി പി സി ആർ ടെസ്റ്റ്, ഫെയ്സ് മാസ്ക്, ക്വാറന്റീൻ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ശീലിച്ച ഒരു മനുഷ്യൻ ഉണ്ട്. ആ ജ്ഞാനദൃഷ്ടിയുള്ള വ്യക്തി ബോളിവുഡ് നായകനായ സാക്ഷാൽ ബോബി ഡിയോളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ഒരു വീഡിയോ ആണ്. ഐശ്വര്യ റായിക്ക് ആർടിപിആർ ടെസ്റ്റ് നടത്തുന്ന ബോബിയെ തൊണ്ണൂറ്റി ഏഴിൽ പുറത്തിറങ്ങിയ ഓർ പ്യാർ ഹോ ഗയ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തംരഗമായി മാറിയിരിക്കുകയാണ് സാമൂഹിക അകലവും മാസ്ക് ഉപയോഗിക്കേണ്ട ആവശ്യകതയുമൊക്കെ വ്യക്തമാക്കുന്ന ബോബിയുടെ സിനിമാ രംഗങ്ങൾ കൂട്ടിച്ചേർത്തുള്ള വീഡിയോ.