സണ്ണി ലിയോണൊപ്പം കൈകോർക്കാൻ ഒരുങ്ങി ബ്ലെസ്ലി!

ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സീസൺ ആയിരുന്നു കഴിഞ്ഞു പോയ ബി ബി മലയാളം നാലാം സീസൺ. ഡോക്ടർ റോബിനും ദിൽഷയും ജാസ്മിനും റിയാസുമൊക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവർ ആയിരുന്നു. ഇവരോടൊപ്പം അല്ലെങ്കിൽ ഇവരേക്കാൾ ഒക്കെ ജനപ്രീതി സ്വന്തമാക്കിയ താരമാണ് ബ്ലെസ്ലീ. ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിന്നറെന്ന് പ്രേക്ഷകർ കരുതിയിരുന്ന താരമാണ് ബ്ലെസ്ലി. അവസാന നിമിഷം വരെ ശക്തമായി പോരാടിയ ബ്ലെസ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ പുറത്ത് ലക്ഷക്കണക്കിന് ആരാധകരാണ് ബ്ലെസ്ലിയെ കാത്തിരുന്നത്. ഞങ്ങളുടെ മനസിലെന്നും ബ്ലെസ്ലിയാണ് വിന്നറെന്നാണ് ആരാധകർ ഉറച്ച ശബ്ദത്തിൽ പറയുന്നത്. അതേ സമയം കൈനിറയെ പരിപാടികളുമായി ഓരോ ദിവസം തിരക്കിലാണ് താരം. വൈകാതെ നടി സണ്ണി ലിയോണുമൊത്ത് ഒരു ഷോ യിൽ പങ്കെടുക്കാൻ പോവുകയാണ് ബ്ലെസ്ലി.

ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ എനിക്ക് മെസേജ് അയക്കാറുണ്ട്. ബിഗ് ബോസിന് ശേഷം കുറച്ച്‌ പ്രൊപ്പോസലൊക്കെ വന്നിരുന്നു. ഇനി ഭാവി പരിപാടികളൊക്കെ ആലോചിച്ച്‌ തീരുമാനം എടുത്ത് കൊണ്ടിരിക്കുകയാണ്. സംഗീതത്തിന് പ്രധാന്യം നൽകി പുതിയ ഓരോന്ന് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. പിന്നെ സിനിമയും ചെയ്യാനുണ്ടെന്ന് ബ്ലെസ്ലി സൂചിപ്പിക്കുന്നു. തന്റെ സിനിമയെ കുറിച്ച്‌ വൈകാതെ അനൗൺസ് ചെയ്യാമെന്നാണ് താരം പറയുന്നത്. ഒരു ആർട്ടിസ്റ്റായ എനിക്ക് എന്റെ ആർട്ട് തിരിച്ച്‌ പിടിക്കാൻ ആ കുട്ടി ഒരുപാട് സഹായിച്ചു. ഞാൻ ഏറ്റവും ഡിപ്രഷനായിരുന്ന സമയത്ത്, എനിക്ക് ഏറ്റവും കൂടുതൽ തെറ്റുകൾ സംഭവിച്ചെന്ന് തോന്നിയ കാലത്ത് വല്ലാതെ ഡൗണായി പോയിരുന്നു. അന്ന് ടോം ബോയി പോലൊരു പെൺകുട്ടിയാണ് എന്നെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്തത്. ഇന്നും അവളെന്റെ സുഹൃത്താണ്. അവരുടെ ജീവിതം കണ്ട് ഞാൻ ഒത്തിരി പ്രചോദനം ഉൾകൊണ്ടിട്ടുണ്ട്. ഒരു ആർട്ടിസ്റ്റായ എനിക്ക് എന്റെ ആർട്ട് തിരിച്ച്‌ പിടിക്കാൻ ആ കുട്ടി ഒരുപാട് സഹായിച്ചു. പേര് ഞാൻ പറയുന്നില്ല.

സണ്ണി ലിയോണിനൊപ്പം പ്രോഗ്രാം ചെയ്യാൻ പോവുന്ന കാര്യവും ബ്ലെസ്ലി പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായിട്ടാണ് പരിപാടി. അതിന്റെ പരിശീലനം നടന്ന് കൊണ്ടിരിക്കുകയാണെന്നും പാട്ടിനൊപ്പം കുറച്ച്‌ ഡാൻസും ഉണ്ടെന്ന് താരം വ്യക്തമാക്കി. ആദ്യമായി ഡാൻസ് ചെയ്യുന്നത് കൊണ്ട് അതിന്റെയും പരിശീലനം നടക്കുന്നു. സണ്ണി ചേച്ചിയുടെ കൂടെയല്ല ഞാൻ ചെയ്യുന്നത്. എന്റെ സെഗ്മെന്റ് കഴിഞ്ഞതിന് ശേഷമാണ് ചേച്ചിയുടേത്. ബിഗ് ബോസിന് മുൻപ് ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നിൽക്കുകയായിരുന്നു. ശരീരം നോക്കുകയും പാട്ട് നോക്കുകയുമൊക്കെ ചെയ്തു. പക്ഷേ ഷോ യിൽ പോയതോടെ എന്റെ പല കാര്യങ്ങളും മിസ് ചെയ്യുന്നുണ്ട്. കുറച്ച്‌ ഡൗണായി. അത് ബിഗ് ബോസ് വീടിന്റെ പ്രത്യേകതയാണ്. ആൾക്കാർ എല്ലാവരും കാണുമ്ബോൾ അവർക്കെല്ലാം ഞാൻ ഫസ്റ്റാണ്. മോനെ അത് ചെയ്യാണ്ടായിരുന്നു, ഇത് പറയേണ്ടായിരുന്നു എന്നൊക്കെ പറയും. അതൊക്കെ ഷോ യുടെ ഭാഗമായി ഞാനവിടെ കളഞ്ഞുവെന്ന് ബ്ലെസ്ലി വ്യക്തമാക്കുന്നു.

Related posts