സുജാത മലയാളികളുടെ പ്രിയ ഗായികയാണ്. സുജാതയുടെ കൊഞ്ചിപ്പാടുന്ന ശൈലി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല. സുജാതയുടെ തുടക്കം ചെറുതായിരിക്കുമ്പോൾ മുതൽ ഗാനമേളകളിലും മറ്റും പാടികൊണ്ടാണ്. ചെറുപ്പത്തിൽ ദാസേട്ടനോടൊപ്പം പാടാൻ കഴിഞ്ഞതിനെക്കുറിച്ച് മുൻപേ സുജാത പറഞ്ഞിട്ടുണ്ട്. സുജാത മോഹൻ സിനിമാത്തിരക്കുകൾക്കിടെയിലും മിനിസ്‌ക്രീൻ രംഗത്തും സജീവമാണ്. എല്ലാവർക്കും പ്രിയപ്പെട്ട ഗായികയാണ് സുജാതയുടെ മകൾ ശ്വേത മോഹനും. മലയാളികൾ ശ്വേതയുടെ പാട്ടുകളും ഏറ്റെടുത്തിരുന്നു.
1975ൽ സുജാത ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ടൂറിസ്റ് ബംഗ്ലാവ് എന്ന സിനിമയിലെ കണ്ണെഴുതി പൊട്ടുതൊട്ട് എന്ന ഗാനത്തിലൂടെ പിന്നണി ഗായികയായത്. ഒരുപാട് ഗാനങ്ങൾ നമുക്ക് തന്ന സുജാതയ്ക്ക് ഇന്ന് 57-ാം പിറന്നാൾ. ജന്മദിനാശംസകളുമായി എത്തിയത് നിരവധിപ്പേരാണ്. എം ജി ശ്രീകുമാറും ആശംസയുമായെത്തിയിട്ടുണ്ട്. തങ്ങൾ ആദ്യമായി ഒന്നിച്ചു പാടിയ ഗാനം പാടിക്കൊണ്ട് എല്ലാവരും പാടുന്ന സംഗീത കുടുംബത്തിൽ ജനിച്ച സുജാതയ്ക്ക് ആയുരാരോഗ്യവും സമ്പത്സമൃദ്ധിയും നേർന്ന് എം.ജി. ശ്രീകുമാർ രംഗത്തെത്തി. കൂടാതെ എം.ജി. ശ്രീകുമാർ, സുജാത പാടിയ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ആരാധകർ ഒരുക്കിയ സംഗീത സമ്മാനവും ഗായികയ്ക്കായി സമർപ്പിക്കുന്നുണ്ട്.