ബിരിയാണി ടെലിഗ്രാമിൽ കണ്ടവർ ഗൂഗിൾ പേയിൽ കാശ് ഇട്ടോളൂ എന്ന് സംവിധായകൻ!

സജിൻ ബാബു സംവിധാനം നിർവഹിച്ച് കേവ് ഇന്ത്യയിലൂടെ റിലീസ് ആയ ചിത്രമാണ് ബിരിയാണി. ഇപ്പോൾ ബിരിയാണിയുടെ വ്യാജപതിപ്പ് ടെലിഗ്രാം അടക്കം ഒരുപാട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ടെലെഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ബിരിയാണിയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ട്. വ്യക്തിപരമായി വലിയ സംഘർഷത്തിലും പ്രയത്നത്തിലുമാണ് ബിരിയാണി പൂർത്തിയായത്. ടാലി ആവാത്ത ചില ബാധ്യതകളും ഇതിനുണ്ട് എന്ന് സജിൻ ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Biriyaani (2020) | Biriyaani Malayalam Movie | Movie Reviews, Showtimes |  nowrunning

ബിരിയാണി ടെലെഗ്രാമിലൂടെ കണ്ട് അതിനു പിന്നിലെ അധ്വാനത്തെ കണക്കിലെടുത്ത് ടിക്കറ്റിന്റെ പണം അയച്ചുനൽകാമെന്ന് പറഞ്ഞു വരുന്ന മെസ്സേജുകൾക്ക് എല്ലാം മറുപടി നൽകുക അസാധ്യമാണ്. അതുകൊണ്ടുതന്നെ ഗൂഗിൾ പേ നമ്പറും യുപിഐ ഐഡിയും പങ്കുവെക്കുകയാണെന്ന് അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു. അവരവര്‍ തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട്‌ മോഷ്ടിക്കപ്പെട്ടതും വ്യാജമായതുമായ ഉൽപന്നങ്ങളും സേവനങ്ങളും വന്നുകഴിഞ്ഞാല്‍ അത്‌ മനോഹരമാണെന്ന്‌ തോന്നുമോ, വ്യാജ പതിപ്പുകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്‌ തുടര്‍ന്നാല്‍ നാളെ നല്ല സ്വത്രന്തസിനിമകള്‍ എങ്ങനെ ഉണ്ടാവും എന്നും അദ്ദേഹം ചോദിച്ചു.

Sajin Babu's Biryani to premiere at Asiatica film festival in Italy

ബിരിയാണി ദിവസത്തല്‍ നാനൂറ്‌ മുതല്‍ അറുന്നൂറ്‌ പ്രാവശ്യം വരെയാണ്‌ ഷെയര്‍ ചെയ്തിട്ടുള്ളത്‌. ഇത്‌ കൂടാതെ യൂട്യൂബ്‌ ചാനലുകള്‍ വേറെ. തൊണ്ണൂറ്റിയൊമ്പത് രൂപ മുടക്കി ഒരു സിനിമ കാണാൻ കഴിയാത്തതല്ല നമ്മുടെ പ്രശ്നം. അതിന്‌ ആവശ്യമായ ചെറിയ ചില നടപടിക്രമങ്ങളിലൂടെ കടന്ന്‌ പോകാനുള്ള മടിയാണ്‌. കേവ്‌ ഇന്ത്യയിലാണ്‌ ബിരിയാണി റിലീസ്‌ ചെയ്യത്‌. കേവില്‍ സിനിമ കാണുക. പൈറസിയെ ഇല്ലാതാക്കുക. കേവ്‌ ലിങ്കുകള്‍ കമന്റ്‌ ബോക്സിൽ കൊടുക്കാം എന്നും സജിന്‍ ബാബു കൂട്ടിച്ചേർത്തു.

Related posts