പ്രദർശനത്തിന് എത്തുവാൻ ബിരിയാണി റെഡി !

സജിന്‍ ബാബു സംവിധാനം നിർവഹിച്ച വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ബിരിയാണി ഈ മാസം 26-ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.കനി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത് മതപരമായ ദുരാചാരങ്ങള്‍ക്ക് എതിരെ പോരാടുന്ന ഒരു സ്ത്രീയെയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്തിട്ടുള്ളത് ഈയിടെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടാണ്.

Biriyani is a revenge drama'- Cinema express

സജിന്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് യു എ എന്‍ ഫിലിം ഹൗസ് ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ലിയോ ടോമും ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും ചിത്രസംയോജനം അപ്പു എന്‍ ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Biriyaani: Sajin Baabu's film stars Kani Kusruti as a woman looking for her missing brother

‘ബിരിയാണി’ 2020 മുതല്‍ 50-ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിന് 20-ഓളം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നടന്ന ഐ എഫ് എഫ് കെ  യില്‍ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചുവെന്നും ഇത് വളരെ പ്രചോദനകരമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ഷോയും ഹൗസ്ഫുളായാണ് ഓടിയത്. ‘ബിരിയാണി’ ഇതുപോലെത്തന്നെ തിയറ്ററുകളിലും അംഗീകരിക്കപ്പെടും എന്നാണ് പ്രതീക്ഷയെന്നും സജിന്‍ ബാബു പറഞ്ഞു. ആദ്യമായി ബിരിയാണി പ്രദര്‍ശിപ്പിച്ചത് റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ്. അവിടെ ചിത്രം മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാര്‍ഡ് നേടി.

Related posts