ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ തുറന്ന് പറഞ്ഞ് ബിനു പപ്പു!

കുതിരവട്ടം പപ്പു മലയാളികളുടെ പ്രിയ താരമാണ്. പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ട നടനാണ് അദ്ദേഹത്തിന്റെ മകൻ ബിനു പപ്പുവും‌. ബിനു അച്ഛന്റെ നാടക ട്രൂപ്പായ അക്ഷര തിയേറ്റേഴ്‌സില്‍ കുട്ടിക്കാലത്ത് അഭിനയിക്കാന്‍ പോയിട്ടുണ്ട്. അതുപോലെ തനിക്ക് താത്പര്യം‌ വില്ലൻ വേഷങ്ങൾ ചെയ്യാനാണെന്നും‌ ബിനു പപ്പു പറഞ്ഞിട്ടുണ്ട്‌. ആര്‍ക്കിടെക്ട്‌ ആയി ജോലി ചെയ്യുന്ന ബിനു കുടുംബസമേതം ബംഗളൂരുവിലാണ് താമസിക്കുന്നത്. ബിനു പപ്പു ഗുണ്ട എന്ന മുഴുനീള ആക്ഷന്‍ ഫാമിലി എന്‍റര്‍ടെയ്നറായ ചിത്രത്തിൽ കരുത്തുറ്റ പരുക്കന്‍ വേഷം ചെയ്തിട്ടുണ്ട്. മാത്രമല്ല സഖാവ്‌, പുത്തന്‍പണം, റാണി പത്മിനി, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലൌ സ്റ്റോറി, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിടടുണ്ട്‌. അച്ഛന് പിന്നാലെ‌ സിനിമാതാരമായ ബിനു താന്‍ ഒരു നടന്‍ ആകുമെന്ന് ഒരിക്കലും‌ കരുതിയിരുന്നില്ലെന്ന്‌ തുറന്നു പറയുകയാണ്.

അച്ഛന്റെ അഡ്രസില്‍ ഇന്നേവരെ എവിടേയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിചിട്ടില്ല. അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്പോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്‌. മമ്മുക്കയൊക്കെ ആ സ്നേഹം പ്രകടിപ്പിച്ചത്‌ അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്‌. അച്ഛന്റെ കാലത്തുള്ളവര്‍ പപ്പുച്ചേട്ടന്റെ മകന്‍ എന്ന് പറഞ്ഞ്‌ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന്‍ എന്ന നിലയില്‍ നല്ല സൗഹൃദവും വെക്കാറുണ്ട്. എന്നാല്‍ അച്ചന്റെ മകനല്ലേ ഇരിക്കട്ടെ എന്ന്‌ പരിഗണിച്ചല്ല ആരും വേഷം തരുന്നത്‌. അങ്ങനെയുള്ള വേഷത്തില്‍ എനിക്ക് താത്പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനേയും കൊണ്ടുള്ള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും എന്നും ബിനു പറഞ്ഞു.

Related posts