വലിയ ഒരു അപകടവും നഷ്ടവുമൊക്കെ സംഭവിച്ച വർഷമാണ്. പക്ഷെ സുഹൃത്തുക്കളുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചു! മനസ്സ് തുറന്ന് ബിനു അടിമാലി!

ബിനു അടിമാലി മിമിക്രിയിലെ തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ്. ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത് നടൻ മണിയൻ പിള്ള രാജുവാണ്. നിത്യ മേനോൻ ഉണ്ണിമുകുന്ദൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളായി പുറത്ത് വന്ന തൽസമയം ഒരു പെൺകുട്ടിയാണ് ബിനുവിന്റെ ആദ്യ ചിത്രം. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. ഇപ്പോളിതാ 2023നെക്കുറിച്ച് പറയുകയാണ് ബിനു.

വലിയ ഒരു അപകടവും നഷ്ടവുമൊക്കെ സംഭവിച്ച വർഷമാണ്. പക്ഷെ സുഹൃത്തുക്കളുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചു. എന്റെ അപകടവിവരം അറിഞ്ഞിട്ട് ശ്വേത മേനോൻ മുംബൈയിൽ നിന്നും എന്റെ വീട്ടിലെത്തി. ദിലീപേട്ടൻ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചു. ജയസസൂര്യ അടക്കം നിരവധി പേരാണ് കാര്യങ്ങൾ തിരക്കി എത്തിയത്. സത്യത്തിൽ ഈ ഒരു അവസരത്തിൽ പലരുടെയും സ്നേഹം തിരിച്ചറിയാനായി. കണ്ണുകിട്ടുക എന്നതൊക്കെ അന്ധവിശ്വാസം ആണെന്നൊക്കെ പറയാം. എന്നാൽ മഹേഷിന്റെ കാര്യത്തിൽ സംഭവിച്ചത് അതുപോലെ ആയെന്നും ബിനു അടിമാലി പറഞ്ഞു. സിനിമയിൽ നിന്നുള്ള ഒരു അനുഭവവും ബിനു അടിമാലി അഭിമുഖത്തിൽ പങ്കുവെച്ചു. ‘ഒരിക്കൽ കാക്കനാട് വച്ചിട്ട് കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി നടക്കുകയാണ്. അപ്പൊ ഒരു ലോട്ടറി വിൽക്കുന്ന ചേച്ചി എന്റെ കൂട്ടുകാരനോട് സിനിമയിൽ ഒരു അവസരം ചോദിച്ചു.

ഇവരുടെ ഒക്കെ വിചാരം സിനിമയിൽ വന്നാൽ പിറ്റേ ദിവസം രക്ഷപ്പെട്ട് പോകാം എന്നാണ്. പിറ്റേ ദിവസം തൊട്ട് ഈ കൂട്ടുകാരന് പുറത്തിറങ്ങാൻ ആകില്ല. ഇവർ വന്ന് ഇവനോട് ചാൻസ് ചോദിച്ചുകൊണ്ടേ ഇരുന്നു, ഗതികെട്ടിട്ട് അവൻ പറഞ്ഞു സിനിമയിൽ വന്നാൽ അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ടിവരും, ചേച്ചിക്ക് പറ്റിയ ഫീൽഡ് അല്ലെന്ന്. എന്നാൽ ഇവർ പറയുന്നത് ചാൻസ് കിട്ടിയാൽ എന്തിനും റെഡി ആണെന്നാണ് ഇത് കേട്ടതോടെ നമ്മൾ ഞെട്ടിപ്പോയി

Related posts