ബിനു അടിമാലി മിമിക്രിയിലെ തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ്. ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത് നടൻ മണിയൻ പിള്ള രാജുവാണ്. നിത്യ മേനോൻ ഉണ്ണിമുകുന്ദൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളായി പുറത്ത് വന്ന തൽസമയം ഒരു പെൺകുട്ടിയാണ് ബിനുവിന്റെ ആദ്യ ചിത്രം. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രമാണ് ബിനു അഭിനയച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.
ഇപ്പോളിതാ സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ടിവി ചാനലിൽ പരിപാടികൾ അവതരിപ്പിക്കാൻ വിളിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ പെയിന്റിങ് പരിപാടി നിർത്തി പരിപാടികളിൽ സജീവമാകാൻ തുടങ്ങി. ‘രസികരാജ നമ്പർ വൺ’ ആണ് ജീവിതം മാറ്റി മറിച്ചത്. രസികരാജക്ക് ശേഷം ആണ് കോമഡി സ്റ്റാർ വരുന്നത്. അതോടെ കൂടുതൽ പരിപാടികളും ചാനൽ പ്രോഗ്രാമുകളും കിട്ടിത്തുടങ്ങി. മിമിക്രി കൊണ്ടു ജീവിക്കാം എന്ന ആത്മവിശ്വംസം കിട്ടിയത്. പിന്നീടാണ് സിനിമയിലേക്ക് അവസരം കിട്ടുന്നത്.
മിനിസ്‌ക്രീനിലെ പ്രകടനം കണ്ടു നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി വേഷം വാങ്ങികൊടുക്കുന്നത്. അങ്ങനെ , ‘തൽസമയം ഒരു പെൺകുട്ടി’യിലൂടെ ബിഗ് സ്ക്രീനിലേക്ക്. അതാണ് കരിയർ ബ്രേക്കായി മാറിയത്. മിമിക്രിയിൽ എത്തുന്നതിന് മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. കട്ട കെട്ടി തേക്കാത്ത ചുവരുകളുള്ള, മേൽക്കൂരയിൽ പുല്ലു മേഞ്ഞ വീടായിരുന്നു . തുടർന്ന് സിനിമയിൽ അവസരം ലഭിച്ചപ്പോൾ ആലുവയിൽ വാടക വീട്ടിലേക്ക് മാറി. സിനിമയിൽ നിരവധി വേഷങ്ങൾ ലഭിച്ചതോടെ സമ്പാദ്യങ്ങളെല്ലാം സ്വരൂക്കൂട്ടി അഞ്ചു സെന്റ് ഭൂമി വാങ്ങി. കഴിഞ്ഞ വർഷം വീടുിപണിതു എന്നും ബിനു പറയുന്നു.