ബിനു അടിമാലി മിമിക്രിയിലെ തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ്. ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത് നടൻ മണിയൻ പിള്ള രാജുവാണ്. നിത്യ മേനോൻ ഉണ്ണിമുകുന്ദൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളായി പുറത്ത് വന്ന തൽസമയം ഒരു പെൺകുട്ടിയാണ് ബിനുവിന്റെ ആദ്യ ചിത്രം. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. മൂത്തവൻ ആത്മിക് പ്ലസ് ടുവിനും . രണ്ടാമത്തവൾ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവൾ ആമ്പൽ 3 വയസ്സുകാരിയും ആണ് ബിനുവിന്റെ ലോകം.
ബിനുവിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. ബിനു അടിമാലി എന്ന പേര് എങ്ങനെ എന്ന് ചോദിച്ചാൽ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അടിമാലി ഫെസ്റ്റ് എന്ന ഒരു സംഭവം ഉണ്ട്. ഞങൾ അവിടെ ചെന്നിട്ടാണ് കാണുന്നത്. നമ്മുടെ നാട്ടിലൊക്കെ ഈ സിനിമ നടന്മാർ വരുന്നത് വളരെ കുറവാണ്. ഏതെങ്കിലും ശിവരാത്രിക്കൊക്കെ ആണ് വരിക. മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ നടൻ ആകണം എന്ന്. പക്ഷേ അന്ന് ഒരു കുരങ്ങനെ പോലെ ആയിരുന്നു ഞാൻ ഇരുന്നത്. വണ്ണമില്ല, നിറമില്ല, ആകെ ഒരു രൂപം. ഞാൻ ഏറ്റവും കൂടുതൽ അന്ന് ആഗ്രഹിച്ചത് നിറം വയ്ക്കാനും, വണ്ണം വയ്ക്കാനും ആയിരുന്നു. എനിക്ക് അന്ന് അത്ര ജോലിയും കാര്യങ്ങളും ഒന്നും ഇല്ല. ചേട്ടൻ ഒരു ദിവസം എന്നെ വിളിച്ചിട്ട് ഉപദേശിച്ചു, വിവാഹം വരാൻ പോകുന്നു, നീ ഇങ്ങനെ നടന്നാൽ മതിയോ എന്നൊക്കെ ആയിരുന്നു ഉപദേശം. അപ്പോഴൊക്കെയും എന്റെ മനസ്സിൽ വലിയ വിശ്വാസമായിരുന്നു നടൻ ആകും എന്ന്. വലിയ ഒരു യാത്ര ചെയ്തിട്ടാണ് ഇവിടം വരെ എത്തിയത്. ബിനു അടിമാലി എന്ന പേര് ഞാൻ തന്നെ ഇട്ടതാണ്. കലാഭവനിൽ ഇടക്ക് കയറിയപ്പോൾ കലാഭവൻ ബിനു എന്ന് ആക്കാൻ പറഞ്ഞിരുന്നു. എന്നാൽ എനിക്ക് എന്റെ നാടിന്റെ പേര് കൂടെ നിൽക്കുന്നതാണ് ഇഷ്ടം. ഒരുപാട് സ്വപ്നങ്ങൾ കണ്ട ഒരു വ്യക്തിയാണ് ഞാൻ. നമ്മുക്ക് ഒരു ഫോണോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു നമ്മുടേത്. എല്ലാ മേഖലകളിൽ കൂടിയും കടന്നു വന്ന ഒരാൾ ആണ് ഞാൻ. ഈ സ്വപ്നം എന്ന് പറയില്ലേ കുഞ്ഞിന്റെ കളിപ്പാട്ടം ഫോൺ എടുത്തിട്ട് സ്വപ്നങ്ങൾ പറഞ്ഞിരുന്ന ഒരാൾ ആണ്. മനസ്സിലെ ആഗ്രഹം കൊണ്ട് വലിയ ഷോകളുടെ കാര്യമായിരിന്നു അന്ന്പ ആ കളിപ്പാട്ടത്തിലൂടെ പറഞ്ഞത്. അന്ന് ചുമ്മാ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ ഒക്കെയും ദൈവം സാധിച്ചു തന്നു എന്ന് പറയാം.
പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. വിളിച്ചപ്പോൾ തന്നെ ഇറങ്ങി വന്നു. എന്റെ ജീവിതത്തിൽ സീരിയസ്നെസ്സ് ഇല്ലാതിരുന്നതാണ്. വാടകവീട്ടിൽ ആയിരുന്നു താമസം. അവൾ വന്ന ശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു. പെണ്ണിനെ ഇറക്കി കൊണ്ടോയപ്പോൾ വലിയ ഇഷ്യൂസ് ഒക്കെ ആയി. കുഞ്ഞമ്മയുടെ വീട്ടിലേക്ക് ആണ് അവളേം കൊണ്ട് പോകുന്നത്. അവിടെ നിന്നുമാണ് നമ്മുടെ ജീവിതം മാറുന്നത് എന്ന് വേണം എങ്കിൽ പറയാം. പെയിന്റിങ് പണിക്ക് ഞാൻ പോയി തുടങ്ങുന്നത് അവിടെ നിന്നുമാണ്. അപ്പോൾ മുതലാണ്. ഞാൻ വന്നതുകൊണ്ടാണല്ലോ പെയിന്റിങ് പണിക്ക് പോകേണ്ടി വന്നത് എന്ന് അവൾ പറഞ്ഞു. എന്നാൽ ആ സമയത്താണ് നിറയെ പരിപാടികൾ വന്നു തുടങ്ങിയത്. പിന്നെ അന്ന് മുതൽ ഇന്നോളം വലിയ കഷ്ടപ്പാടുകൾ ഇല്ലാതെ പോകുന്നുണ്ട്. ഫോർച്യൂണർ സ്വന്തമാക്കിയതും തീർത്തും അപ്രതീക്ഷിതം ആയിരുന്നു. എന്റെ മൂത്തമോനെ പോലെയാണ് നോക്കുന്നത്. ഇപ്പോഴും എനിക്ക് വിസ്വാസിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് എന്റേത് തന്നെ ആണോ എന്ന് ചിന്തിക്കാറുണ്ട് എന്നും ബിനു പറയുന്നുണ്ട്. സ്റ്റാർമാജിക്കിൽ നടക്കുന്നത് ബോഡി ഷെയ്മിങ് ആണ് എന്ന് പറയാൻ ആകില്ല. അങ്ങനെ ആണെങ്കിൽ ചാക്യാർ കൂത്തൊന്നും കാണാൻ ആകില്ല. ചേട്ടൻ ഡിവോഷണൽ സോങ് പാടിയിട്ടുണ്ടോ എന്ന് അവതാരക ചോദിക്കുമ്പോൾ ഞാൻ കരുതി ഡിവോഴ്സ് ആണോ എന്നാണ് ചോദ്യം എന്നും ബിനു പറയുന്നു. അമ്മയും അച്ഛനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു നിലയിൽ എത്തണം എന്ന്.- അത് ദൈവം നടത്തി- ബിനു പറഞ്ഞു. എന്നെ ബിഗ് ബോസിൽ നിന്നും വിളിച്ചിരുന്നു. പക്ഷെ ഞാൻ പോകുന്നില്ല. കാരണം ഞാൻ വീട്ടിൽ നിന്നും അങ്ങനെ മാറി നിൽക്കുന്ന ആളല്ല. മാത്രമല്ല എന്നെ പിടിച്ചു അതിനകത്ത് 90 ദിവസമൊക്കെ ഇട്ടാൽ എനിക്ക് ഭ്രാന്ത് പിടിച്ചു പോകും.