മലയാള സിനിമയിലെ താരദമ്പതികളാണ് സായ് കുമാറും ബിന്ദു പണിക്കരും. ഇരുവരും ഏറെ വിവാദങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. സായ് കുമാറിന്റെ ആദ്യ ഭാര്യയുമായി 2017ൽ ഡിവോഴ്സ് ആവുകയായിരുന്നു. എന്നാൽ ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവും സംവിധായകനുമായ ബിജു വി നായർ ഹൃദയഘാതത്തെതുടർന്ന് മരണപ്പെടുകയും പിന്നീട് താരം സായ് കുമാറിനെ വിവാഹം ചെയ്യുകയുമായിരുന്നു.
സിനിമാ താരങ്ങളെ കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നത് സാധാരണമാണ്. അത്തരത്തിലൊരു ഗോസിപ്പിന് ഇരയായിരുന്നു ബിന്ദു പണിക്കരും സായ് കുമാറും. പ്രധാന ചർച്ചാവിഷയം വിവാഹത്തിന് മുൻപേ തന്നെ ഇരുവരും ഒരുമിച്ചായിരുന്നു താമസം എന്നതായിരുന്നു. ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോഴും ഇത്തരത്തിൽ പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. ഇപ്പോഴിതാ ബിന്ദുപണിക്കർ സായ് കുമാറുമൊത്തുള്ള വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്.
ബിജുവേട്ടൻ മരിച്ച ഏഴു മാസങ്ങൾക്ക് ശേഷം എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഇരിക്കുമ്പോഴായിരുന്നു സായ്യേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നത്. ഷോ കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴേക്കും പല കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ ഒരേ രീതിയിൽ വേഷം ധരിച്ചതൊക്കെ ആളുകൾ വേറെ തരത്തിൽ കണ്ടു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സായ്യേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്ന് കാര്യങ്ങൾ സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒന്നിനും ഞാൻ തയ്യാറാവില്ല എന്ന് ഞാൻ പറഞ്ഞു. പക്ഷേ അവർക്ക് അത് സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. 2019 ഏപ്രിൽ 10 നായിരുന്നു ഞങ്ങളുടെ രജിസ്റ്റർ മാരേജ്. ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല എന്നും ബിന്ദുപണിക്കർ പറഞ്ഞു.