നിങ്ങളെന്നെ ഡ്രൈവാഷ് ചെയ്യുവോ? ഈ ഡയലോഗ് അറിയാത്ത മലയാലയാളി പ്രേക്ഷകർ ഇല്ലെന്നു തന്നെ പറയാം. കാരണം ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന സൂപ്പർഹിറ്റ് സിനിമയിലെ ബിന്ദുപണിക്കരുടെ കഥാപാത്രവും, അതിലെ ഡയലോഗുകളും ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരമാണ് എന്നുള്ളതിൽ തർക്കമില്ല. പ്രേക്ഷകരെ പൊട്ടിച്ചിരിയുടെ മായലോകത്ത് എത്തിച്ചതാണ് ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രം.
ചിത്രം ഇറങ്ങിയിട്ട് ഇരുപത്തിരണ്ടു വർഷത്തിൽ ഏറെയായിട്ടും ഇന്ദുമതി എന്ന കഥാപാത്രവും അതിലെ ഡയലോഗുകളും പുത്തൻ തലമുറയും ആഘോഷമയം ആക്കിയിരുന്നു. ടിക് ടോക്ക് വീഡിയോകളും ഇൻസ്റ്റ റീൽസ് വീഡിയോകളും കൊണ്ട് ഇന്ദുമതി ഇന്നും പ്രേക്ഷർക്കിടയിൽ ഒരു ആഘോഷം തന്നെയാണ്.
വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഇന്ദുമതിയായി എത്തിയിരിക്കുകയാണ് സ്‌ക്രീനിൽ ബിന്ദുപണിക്കർ ഒപ്പം, കൂട്ടായി എത്തുന്നത് സായി കുമാറും കല്യാണിയുമാണ്. ഇന്ദുമതി ഇപ്പോഴും ചെറുപ്പമാണ്, എന്ന ക്യാപ്‌ഷനിലൂടെയാണ് കല്യാണി അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള റീൽ വീഡിയോ പങ്കിട്ടത്. നിരവധി താരങ്ങൾ മൂവർ സംഘത്തിന്റെ വീഡിയോ പങ്ക് വച്ചിട്ടുണ്ട്. ആരാധകരും അഭിപ്രായങ്ങൾ പങ്കിട്ടുകൊണ്ട് എത്തുന്നുണ്ട്.
View this post on Instagram