ബിന്‍ ബുലായേ കണ്‍സപ്റ്റ് വീഡിയോ ഹിറ്റാക്കി സോഷ്യല്‍ മീഡിയ…..വീഡിയോയില്‍ തിളങ്ങി അപര്‍ണ ബാലമുരളിയും പുണ്യ എലിസബത്തും

BY AISWARYA

മ്യൂസിക്കല്‍ ആല്‍ബം എന്നതിനപ്പുറം കണ്‍സപ്റ്റ് വീഡിയോ ആയിട്ടെത്തിയിരിക്കുകയാണ്, ബിന്‍ ബുലായേ ടീം.അപര്‍ണ ബാലമുരളിയും പുണ്യ എലിസബത്തും ചേര്‍ന്നൊരുക്കിയ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം അപര്‍ണയുടെ ഒഫീഷ്യല്‍ യൂട്യൂബ് പേജിലാണ് വീഡിയോ റിലീസ് ചെയ്തത്.

അപര്‍ണ ബാലമുരളി നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനവും ആശയവും പൗര്‍ണ്ണമി മുകേഷിന്റേതാണ്. ഈ കണ്‍സപ്റ്റ് വീഡിയോ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ ആസ്പദമാക്കിയുളളതാണ ് വീഡിയോ. അവരുടെ ദിനചര്യകളും ആകുലതകളുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്.

സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ തുടര്‍ന്നുളള ചുവടുവെപ്പുകള്‍ക്ക് പ്രചോദമേകി. ഏറ്റവും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഒരോരുത്തരുടെയും ഡെഡിക്കേഷന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ തികച്ചും തൃപ്തികരമായ ഒരു വര്‍ക്ക് ചെയ്‌തെടുക്കാന്‍ സഹായിച്ചതായും സംവിധായിക പൗര്‍ണ്ണമി മുകേഷ് പറയുന്നു.

തിരക്കഥ – ശരണ്യശര്‍മ്മ, ഛായാഗ്രഹണം – ഹരികൃഷ്ണന്‍, എഡിറ്റിംഗ് – വിഷ്ണുശങ്കര്‍ വി.എസ്,സംഗീതം- കിഷോര്‍ കൃഷ്ണ, കളറിംങ്- രാഹുല്‍ ടി.ബി, കലാസംവിധാനം- ജിബിന്‍ ജോസഫ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഈ ടീം മുന്‍പ് ആന്‍ ആമിയെ മുന്‍നിര്‍ത്തി ചെയ്ത വീഡിയോ ഹിറ്റായിരുന്നു.

 

 

 

Related posts