ഒരുമിച്ച് അഭിനയിപ്പിക്കണമെന്നും പരിപാടി ചെയ്യണമോയെന്നൊക്കെ തീരുമാനിക്കേണ്ടത് അവരാണ്!ഉപ്പും മുളകും പരമ്പരയെ കുറിച്ച് പ്രേക്ഷകരുടെ സ്വന്തം ബാലു!

ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും മനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നായിരുന്നു. ഒരുപാട് ആരാധകരാണ് ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും ഉള്ളത്. മറ്റു പരമ്പരകളിൽ നിന്നും മാറി ഹാസ്യത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിച്ചു എന്നുള്ളതാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാനുള്ള ഒരു കാരണം. പരമ്പര ഈ അടുത്താണ് പരിപാടി അവസാനിച്ചത്. എന്നാൽ ഈ പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയ കുടുംബം ബാലുവും നീലുവും മക്കളും ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

Uppum Mulakum team: Uppum Mulakum to have a new member soon! - Times of  India

ഒരു അഭിമുഖത്തിലാണ് ഇവര്‍ എത്തിയത്. അധികം വൈകാതെ തിരിച്ച് സ്‌ക്രീനിലേക്ക് എത്താം എന്ന പ്രതീക്ഷയിലാണ് താന്‍ എന്നാണ് ബിജു സോപാനം പറഞ്ഞത്. ഇക്കാലവും കടന്ന് പോകും. ഏത് സാഹചര്യത്തേയും അതിജീവിക്കണമെന്നാണല്ലോ, കൊറോണയെ തോല്‍പ്പിച്ച് നമ്മള്‍ ജീവിക്കണമെന്ന് നിഷ സാരംഗ് പറഞ്ഞത്. ഇപ്പോള്‍ 9ാം ക്ലാസിലാണ്, ക്ലാസുണ്ട്. കുസൃതിക്കൊന്നും സമയമില്ല. സീരിയലിലെ അച്ഛനേയും അമ്മയേയും വിളിക്കണമെന്ന് ഓര്‍ക്കാറുണ്ട്. അപ്പോഴാണ് ഓരോ ആക്റ്റിവിറ്റി വരുന്നത് എന്ന് ശിവാനി പറഞ്ഞു. ഉപ്പും മുളകും ഇനിയും വരുമെന്നാണ് എല്ലാവരും വിചാരിക്കുന്നത്. 4 വര്‍ഷം മുന്‍പത്തെ എപ്പിസോഡാണ് ഇപ്പോള്‍ കാണിക്കുന്നത്. റീടെലികാസ്റ്റാണ്. ചിത്രീകരണം നിര്‍ത്തിയെന്ന് പറഞ്ഞ് മെയിലൊക്കെ വന്നതാണ്, ബിജു സോപാനം പറയുന്നു.

ബിജു സോപാനത്തിന്റെ വീട്ടുവിശേഷങ്ങൾ | Biju Sopanam Home | Biju Sopanam  Family | ബിജു സോപാനം വീട് കുടുംബം | Spot Light | Celebrity Homes | Home  Style | Manorama Online

ലൊക്കേഷനിലെ പോലെ തമാശയൊന്നും വീട്ടില്‍ വര്‍ക്കൗട്ടാവുന്നില്ല. ബഹളും ആരവവും ഉത്സവുമൊക്കെ പരമ്പരയിലേയുള്ളൂ. ജീവിക്കാന്‍ വേണ്ടിയാണ് അഭിനയിക്കുന്നത്. വീട്ടിലെത്തുമ്പോള്‍ അതിന്റേതായ ഉത്തരവാദിത്തങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. ഇത് ശുദ്ധമായ കലയാണെന്നില്ലല്ലോ, കച്ചവടമാണ്. ഞങ്ങളെ ഒരുമിച്ച് അഭിനയിപ്പിക്കണമെന്നും പരിപാടി ചെയ്യണമോയെന്നൊക്കെ തീരുമാനിക്കേണ്ടത് അവരാണ്. എപ്പോഴും ഒരു കഥാപാത്രം തന്നെ ചെയ്തുകൊണ്ടിരിക്കുന്നത് അത്ര നല്ല കാര്യമല്ല. നിര്‍ത്തിയത് ഒര്‍ത്ഥത്തില്‍ നല്ലതാണ്, എന്നാല്‍ സങ്കടമുള്ള കാര്യവുമാണ്. ഉപ്പും മുളകും പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ വല്ലാതെ വിഷമമായി. പറയാനായി വാക്കുകളില്ലെന്നായിരുന്നു ശിവാനി പറഞ്ഞത്.

biju sopanam and nisha sarang reveals uppum mulakum success secret |  ആത്മാര്‍ത്ഥമായിട്ടാണ് ഞങ്ങള്‍ അഭിനയിക്കുന്നത്, അതുതന്നെയാണ് വിജയമന്ത്രവും,  മനസുതുറന്ന് നിഷാ ...

ഒരിടത്ത് തന്നെ പെട്ടിരിക്കുന്ന അവസ്ഥയാണ്. ഈ സമയത്ത് എല്ലാവരുടേയും അവസ്ഥ ഒരുപോലെയല്ലേയെന്നായിരുന്നു റിഷി ചോദിച്ചത്. ഉപ്പും മുളകിന്റെ ഷൂട്ടും ആ വൈബുമൊക്കെ എല്ലാവര്‍ക്കും മിസ്സിംഗാണ്. കുറച്ച് ദിവസത്തിന് ശേഷം എല്ലാവരും കാണുന്നതാണ് ഇപ്പോഴാണ്. തന്റെ 2 സിനിമകള്‍ ഇറങ്ങുന്നുണ്ടെന്നും ഒരു സിനിമയില്‍ താന്‍ ഡ്രഗ് അഡിക്ടായാണ് അഭിനയിച്ചിട്ടുള്ളതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും കേശു പറഞ്ഞു. ഇത് കേട്ടപ്പോള്‍ നീ പൊളിക്കെടാ എന്നായിരുന്നു ശിവാനി മറുപടി നല്‍കിയത്.

Related posts