സംയുക്തയുടെ തിരിച്ചു വരവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബിജു മേനോൻ!

സംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ്. നടന്‍ ബിജു മേനമോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോൾ. വീട്ടുകാര്യങ്ങളും യോഗയുമൊക്കെയായി തിരക്കിലാണ് സംയുക്ത. ചില വീട്ടുകാര്യങ്ങള്‍, മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കവെയായിരുന്നു നടി വിവാഹിതയായത്.

സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ നടിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സംയുക്തയെ താന്‍ ഒരു കാര്യത്തിലും നിര്‍ബന്ധിക്കാറില്ല. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംയുക്തയുടേത് തന്നെയായിരുന്നു. ഞാന്‍ ഒരിക്കലും സംയുക്തയെ ഫോഴ്‌സ് ചെയ്യാറില്ല. സംയുക്തയുടേത് ഇന്‍ഡിപെന്‍ഡന്റ് തീരുമാനങ്ങളാണ്. സംയുക്തക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ കാര്യങ്ങളാണ് ഞങ്ങളുടെ ഫസ്റ്റ് പ്രയോറിറ്റി.’ മകന്റെ കാര്യം നോക്കാമെന്ന് സംയുക്ത സ്വയം തീരുമാനിച്ചതായിരുന്നു. സംയുക്തയ്ക്ക് എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം, തന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവുമില്ല.-ബിജു മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം തങ്ങളുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി അറിയാം, സിനിമയെ അറിയുന്ന ഭാര്യയായതു കൊണ്ട് തന്നെ താന്‍ കംഫര്‍ട്ട് സോണില്‍ ആണ്. സിനിമയുടെ കഥകളെയും തന്റെ അഭിനയത്തെയും പലപ്പോഴും സംയുക്ത വിമര്‍ശിക്കാറുണ്ട്.

Related posts